തിരുവനന്തപുരം: നിയുക്ത ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീറും മന്ത്രിമാരും ചേര്‍ന്ന് രാജേന്ദ്ര വിശ്വനാഥ് അര്‍ലേകറിനെ സ്വീകരിച്ചു.
വ്യാഴാഴ്ച രാവിലെ 10.30ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ ഗവര്‍ണര്‍ക്ക് സത്യവാചകം ചൊല്ലികൊടുക്കും. സര്‍ക്കാരുമായി നിരന്തരം കൊമ്പുകോര്‍ത്തിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ സ്ഥാനമൊഴിഞ്ഞതോടെയാണ് സംസ്ഥാനത്ത് പുതിയ ഗവര്‍ണര്‍ എത്തിയത്.