കൊച്ചി വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ അധിക യാത്രാ സമയം കണക്കാക്കണം

കൊച്ചി വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ അധിക യാത്രാ സമയം കണക്കാക്കണം


കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ ആലുവയിലെ ഗതാഗത നിയന്ത്രണത്തെ തുടര്‍ന്ന് അധിക യാത്രാ സമയം കണക്കാക്കണമെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ അറിയിച്ചു. 

അറ്റകുറ്റപ്പണികളുടെ ഭാഗമായി ഒക്ടോബര്‍ 28 മുതല്‍ 10 ദിവസത്തേക്ക് ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തിലും ദേശം പാലത്തിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.