തിരുവനന്തപുരം: പുതു ചരിത്രത്തിനു നാന്ദികുറിച്ച് സംസ്ഥാനത്തിന്റെ പതിമൂന്നാമതു മുഖ്യമന്ത്രിയായി വി.ഡി.സതീശൻ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് സതീശൻ സത്യപ്രതിജ്ഞ ചെയ്തത്. പി.കെ.കുഞ്ഞാലിക്കുട്ടി രണ്ടാമതും രമേശ് ചെന്നിത്തല മൂന്നാമതും സത്യപ്രതിജ്ഞ ചെയ്തു. സണ്ണിജോസപ്, കെ. മരളീധരൻ എന്നിവാരാണ് പിന്നാലെ സത്യ പ്രതിജ്ഞചെയ്തത്. ഇംഗ്ലീഷിലായിരുന്നു മുരളീധരൻ സത്യപ്രതിജ്ഞ ചൊല്ലിയത്. മോൻസ് ജോസഫ്, ഷിബു ബേബിജോൺ, സി.പി ജോൺ, അനൂപ് ജേക്കബ് , എ.പി അനിൽകുമാർ, എന്നിവരുടെ സത്യപ്രജ്ഞയും നടന്നു.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, രേവന്ത റെഡ്ഡി, സിദ്ധ രാമയ്യ എന്നിവർ ചടങ്ങിനെത്തിയിട്ടുണ്ട്. സത്യപ്രതിജ്ഞാ സമയത്ത് സംസ്ഥാനമാകെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പടക്കങ്ങൾ പൊട്ടിച്ചും മധുരം വിളമ്പിയും ആഹ്ലാദം പ്രകടിപ്പിച്ചു.
