കൊച്ചി: ഗുരുവായൂര്‍ ദര്‍ശനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധര്‍കറിന്റെ യാത്ര മുടങ്ങി. രാവിലെ കൊച്ചിയില്‍ നിന്നും ഹെലികോപ്ടറില്‍ ഗുരുവായൂരിലേക്ക് പുറപ്പെട്ടെങ്കിലും കനത്ത മഴയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാന്‍ സാധിക്കാതെ വരികയായിരുന്നു. തുടര്‍ന്ന് കൊച്ചിയിലേക്ക് തിരിച്ചു പറക്കേണ്ടി വന്നു.
ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളെജിന്റെ ഹെലിപ്പാടിലായിരുന്നു ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും സജ്ജമായിരുന്നുവെങ്കിലും കടുത്ത മഴ ഉപരാഷ്ട്രപതിയുടെ ദര്‍ശനത്തെ തടസ്സപ്പെടുത്തി.
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ഞായറാവ്ച ഉച്ചയോടെയാണ് ഉപരാഷ്ട്രപതി കേരളത്തിലെത്തിയത്.