എലോണ്‍ അതിരുകടന്നു, രാഷ്ടീയ താല്പര്യങ്ങള്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെടണം'- ടെസ്‌ല ബോര്‍ഡിന് കത്തെഴുതി മുന്‍ ഡോജ് ഉപദേഷ്ടാവ്

എലോണ്‍ അതിരുകടന്നു, രാഷ്ടീയ താല്പര്യങ്ങള്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെടണം'- ടെസ്‌ല ബോര്‍ഡിന് കത്തെഴുതി മുന്‍ ഡോജ് ഉപദേഷ്ടാവ്


വാഷിംഗ്ടണ്‍: എലോണ്‍ മസ്‌കിനോട് തന്റെ രാഷ്ട്രീയ അഭിലാഷങ്ങള്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെടണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഡോജ് ഉപദേഷ്ടാവ് ജെയിംസ് ഫിഷ്ബാക്ക്, ടെസ്‌ല ബോര്‍ഡിന് കത്തെഴുതി.

'അമേരിക്ക പാര്‍ട്ടി' എന്ന പേരില്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതായി മസ്‌ക് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന്, തന്റെ നിക്ഷേപ സ്ഥാപനമായ അസോറിയ പാര്‍ട്‌ണേഴ്‌സ് അവരുടെ അസോറിയ ടെക്‌സ്‌ല കോണ്‍വെക്‌സിറ്റി എക്‌സ്‌ചേഞ്ച്‌ട്രേഡഡ് ഫണ്ടിന്റെ ലിസ്റ്റിംഗ് മാറ്റിവയ്ക്കുമെന്ന് ഫിഷ്ബാക്ക് പറഞ്ഞു.

അമേരിക്ക പാര്‍ട്ടിയുടെ രേഖകള്‍ തയ്യാറാക്കി, ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷനില്‍ ടെസ്‌ല സിഎഫ്ഒ വൈഭവ് തനേജയെ ട്രഷററായി ലിസ്റ്റ് ചെയ്തിരിക്കുകയാണ്.

'എലോണ്‍ അതിരുകടന്നു... ഒരു പുതിയ ദേശീയ രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കുകയാണെന്ന @ElonMusk ന്റെ പ്രഖ്യാപനത്തോടുള്ള നേരിട്ടുള്ള പ്രതികരണമായാണ് ഞങ്ങളുടെ തീരുമാനം. ഇത് ടെസ്‌ലയുടെ സിഇഒ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ മുഴുവന്‍ സമയ ഉത്തരവാദിത്തങ്ങളുമായി സംഘര്‍ഷം സൃഷ്ടിക്കും. ഇത് അദ്ദേഹത്തിന്റെ ശ്രദ്ധയും ഊര്‍ജ്ജവും ടെസ്‌ലയുടെ ജീവനക്കാരില്‍ നിന്നും ഓഹരി ഉടമകളില്‍ നിന്നും അകറ്റുകയും ചെയ്യുമെന്ന് ഫിഷ്ബാക്ക് കത്തില്‍ എഴുതി.

'മെയ് മാസത്തില്‍, എലോണ്‍ ഡോജിലെ തന്റെ ജോലിയില്‍ നിന്ന് പിന്മാറി ടെസ്‌ലയിലേക്ക് ശ്രദ്ധ തിരിച്ചുവിട്ടപ്പോള്‍, ഞങ്ങള്‍ക്ക് പ്രോത്സാഹനം ലഭിച്ചു. എലോണ്‍ ബിസിനസില്‍ പൂര്‍ണ്ണമായും ഇടപെട്ടതോടെ, ടെസ്‌ലയുടെ ഭാവിയില്‍ അദ്ദേഹം ഓഹരി ഉടമകള്‍ക്ക് പുതിയ ആത്മവിശ്വാസം നല്‍കി. എന്നാല്‍ എലോണിന്റെ ഇന്നത്തെ പ്രഖ്യാപനം ആ ആത്മവിശ്വാസത്തെ ദുര്‍ബലപ്പെടുത്തുകയാണെന്ന് ഫിഷ്ബാക്ക് കത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഫിഷ്ബാക്ക് എലോണ്‍ മസ്‌കിനൊപ്പം ഗവണ്‍മെന്റ് കാര്യക്ഷമതാ വകുപ്പില്‍ ജോലി ചെയ്തിരുന്നെങ്കിലും, മസ്‌കിന്റെ രാഷ്ട്രീയ അഭിലാഷങ്ങളെ ചെറുക്കുന്നതിനായി ഒരു സൂപ്പര്‍ പി എ സി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. 

എലോണ്‍ മസ്‌ക് തന്റെ പുതിയ പാര്‍ട്ടിയില്‍ നിന്നോ അല്ലെങ്കില്‍ ട്രംപ് പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥിക്കെതിരെ ഒരു ഡെമോക്രാറ്റിനെയോ റിപ്പബ്ലിക്കനെയോ പിന്തുണയ്ക്കുകയാണെങ്കില്‍, അതിനെതിരെയുള്ള ഏതൊരു മത്സരത്തിലും പിഎസി പണം ചെലവഴിക്കും. 'എലോണിനോടും അദ്ദേഹത്തിന്റെ വിഡ്ഢിത്തങ്ങളോടും തങ്ങളുടെ പ്രസ്ഥാനത്തില്‍ യഥാര്‍ത്ഥ നിരാശയുണ്ടെന്ന് ഫിഷ്ബാക്ക് പൊളിറ്റിക്കോയോട് പറഞ്ഞു. 'സ്വകാര്യ മേഖലയില്‍ അദ്ദേഹം ചെയ്യുന്ന കാര്യങ്ങളില്‍ എനിക്ക് വലിയ വിശ്വാസമുണ്ട്. എന്നാല്‍ രാഷ്ട്രീയത്തിന്റെ കാര്യത്തില്‍, അദ്ദേഹം പൂര്‍ണ്ണമായും തെറ്റാണ്.' മസ്‌ക് ട്രംപിനെതിരെ ആഞ്ഞടിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് ഫിഷ്ബാക്ക് ഡോജില്‍ നിന്ന് രാജിവച്ചത്.

മസ്‌കിനെയും അദ്ദേഹത്തിന്റെ സൂപ്പര്‍പാക് അമേരിക്കാപാക്കിനെയും പ്രതിനിധീകരിക്കുന്ന അതേ സ്ഥാപനമായ ലെക്‌സ് പൊളിറ്റിക്കയെ പ്രതിനിധീകരിക്കുന്ന ഫിഷ്ബാക്ക്, സ്വന്തം പണത്തില്‍ നിന്ന് 1 മില്യണ്‍ ഡോളര്‍ തന്റെ പിഎസിയില്‍ നിക്ഷേപിക്കുന്നതായി പൊളിറ്റിക്കോ റിപ്പോര്‍ട്ട് പറയുന്നു.