വെസ്റ്റ്ബാങ്ക്: ഇസ്രായേലുമായി സമാധാനവും സഹവര്‍ത്തിത്വവും വേണമെന്ന ആവശ്യവുമായി ഹെബ്രോണിലെ ഏറ്റവും സ്വാധീനമുള്ള ഗോത്രത്തിന്റെ നേതാവ് വീണ്ടും രംഗത്തെത്തി. വെസ്റ്റ് ബാങ്കിലെ ഏറ്റവും വലിയ നഗരമായ ജറുസലേമിന് തെക്ക് സ്ഥിതി ചെയ്യുന്ന ഹെബ്രോണിലെ തന്റെ ആചാരപരമായ കൂടാരത്തിലിരുന്നാണ് അബു സനദ് എന്നറിയപ്പെടുന്ന ഷെയ്ഖ് വദീ അല്‍-ജാബരി സമാധാനത്തിനുള്ള ആവശ്യം വീണ്ടും ഉന്നയിച്ചത്. ഇക്കാര്യങ്ങള്‍ അദ്ദേഹം നേരത്തെയും ഉയര്‍ത്തിയിരുന്നു.
ഇസ്രായേലിനും പാലസ്തീനികള്‍ക്കുമുള്ള ദ്വിരാഷ്ട്ര പരിഹാരം എന്ന ആശയം ഒരിക്കലും വ്യര്‍ഥമല്ലെന്നും സമാധാനം കൈവരിക്കുന്നതിനുള്ള പുതിയ മാര്‍ഗത്തിലേക്ക് അത് വാതില്‍ അത് തുറന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.
സമാധാനം വേണമെന്നും ഇസ്രായേലിനെ ജൂത രാഷ്ട്രമായി പൂര്‍ണ്ണമായി അംഗീകരിക്കുമെന്നും ഷെയ്ഖ് ജാബരിയും മറ്റ് നാല് പ്രമുഖ ഹെബ്രോണ്‍ ഷെയ്ഖുകളും ഒപ്പുവെച്ച കത്തില്‍ പറയുന്നു. ഹെബ്രോണ്‍ പാലസ്തീന്‍ അതോറിറ്റിയില്‍ നിന്ന് വേര്‍പിരിഞ്ഞ് സ്വന്തമായി ഒരു എമിറേറ്റ് സ്ഥാപിച്ച് അബ്രഹാം കരാറുകളില്‍ ചേരുക എന്നതാണ് അവരുടെ പദ്ധതി.
ജറുസലേമിലെ മുന്‍ മേയറും ഇസ്രായേല്‍ സാമ്പത്തിക മന്ത്രിയുമായ നിര്‍ ബര്‍ക്കത്തിനെ അഭിസംബോധന ചെയ്താണ് കത്ത് എഴുതിയിരിക്കുന്നത്. ജാബരിയെയും മറ്റ് ഷെയ്ഖുമാരെയും ഫെബ്രുവരി മുതല്‍ ഒരു ഡസനിലധികം തവണ അദ്ദേഹം തന്റെ വീട്ടിലേക്ക് കൊണ്ടുവന്ന് അവരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മുമ്പില്‍ ഇത് അവതരിപ്പിക്കാന്‍ അവര്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയും അദ്ദേഹത്തിന്റെ മറുപടിക്കായി കാത്തിരിക്കുകയും ചെയ്യുന്നു.
ഹെബ്രോണ്‍ എമിറേറ്റ് ഇസ്രായേലിനെ ജൂത ജനതയുടെ ദേശീയ രാഷ്ട്രമായി അംഗീകരിക്കുമെന്നും ഹെബ്രോണ്‍ ജില്ലയിലെ അറബ് നിവാസികളുടെ പ്രതിനിധിയായി ഇസ്രായേല്‍ എമിറേറ്റിനെ അംഗീകരിക്കണമെന്നും കത്തില്‍ പറയുന്നു. ഇസ്രായേലിനെ ഒരു ജൂത രാഷ്ട്രമായി അംഗീകരിക്കുന്നത് പാലസ്തീന്‍ അതോറിറ്റി ഇതുവരെ ചെയ്തതിനേക്കാള്‍ കാര്യങ്ങള്‍ മുന്നോട്ടേക്ക് നയിക്കുന്നുണ്ട്.
അബ്രഹാം കരാറുകളില്‍ ചേരുന്നതിനുള്ള ചര്‍ച്ചകള്‍ക്കുള്ള സമയക്രമവും 'നാശം, മരണം, സാമ്പത്തിക ദുരന്തം, നാശത്തിന് മാത്രം കാരണമായ ഓസ്ലോ കരാറുകളെ മാറ്റിസ്ഥാപിക്കുന്ന ന്യായവും മാന്യവുമായ ഒരു ക്രമീകരണവും' കത്ത് തേടുന്നുണ്ട്. 1990കളില്‍ ഇസ്രായേലും പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും അംഗീകരിച്ച ഓസ്ലോ കരാറുകള്‍ 'പരമ്പരാഗതവും യഥാര്‍ഥവുമായ പ്രാദേശിക നേതൃത്വത്തെ അംഗീകരിക്കുന്നതിനുപകരം അഴിമതി നിറഞ്ഞ പാലസ്തീന്‍ അതോറിറ്റിയെ നമ്മുടെ മേല്‍ കൊണ്ടുവന്നു' എന്നു പറയുന്നു.
ഒരു പരീക്ഷണ കാലയളവില്‍ ഹെബ്രോണില്‍ നിന്നുള്ള ആയിരം തൊഴിലാളികളെ ഇസ്രായേല്‍ പ്രവേശിപ്പിക്കുമെന്നും പിന്നീട് അയ്യായിരം പേരെ കൂടി പ്രവേശിപ്പിക്കണമെന്നും ഷെയ്ഖ് ജാബരിയും മറ്റൊരു മേജര്‍ ഷെയ്ഖും പറയുന്നു. ഈ സംഖ്യ ഹെബ്രോണില്‍ നിന്നുള്ള അരലക്ഷം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ തൊഴിലാളികളായി വളരുമെന്ന് ബര്‍ക്കത്ത് പറഞ്ഞതായി ഷെയ്ഖ് ജാബരിയും മറ്റൊരു മേജര്‍ ഷെയ്ഖും പറഞ്ഞു. പാലസ്തീന്‍ അതോറിറ്റി ഭരണത്തിന് കീഴില്‍ സ്വന്തമായി വികസനം കുറവായ പാലസ്തീന്‍ സമൂഹങ്ങള്‍ക്ക് ഇസ്രായേലിലെ ജോലി വിലപ്പെട്ട വരുമാന സ്രോതസ്സാണ്. എന്നാല്‍ ഒക്ടോബര്‍ 7ന് ശേഷം മിക്ക പെര്‍മിറ്റുകളും താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
നിലവിലെ സാഹചര്യത്തില്‍ നിന്ന് വ്യത്യസ്തമായി, തൊഴിലാളികള്‍ തീവ്രവാദത്തോട് 'സീറോ ടോളറന്‍സ്' നടത്തുമെന്ന് ഷെയ്ഖുകളുടെ കത്ത് പ്രതിജ്ഞയെടുക്കുന്നു.
പഴയ സമാധാന പ്രക്രിയ പരാജയപ്പെട്ടു, അതിനാല്‍ 'പുതിയ ചിന്ത ആവശ്യമാണ്' എന്നാണ് ബര്‍ക്കത്ത് പറയുന്നത്. ഇസ്രായേല്‍ സര്‍ക്കാരിന്റെ അറിവോടെ ഷെയ്ഖുകളുമായി സാധ്യതകള്‍ പര്യവേക്ഷണം ചെയ്യാന്‍ അദ്ദേഹം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഒരു മുതിര്‍ന്ന ഇസ്രായേലി വൃത്തത്തില്‍ നിന്നുള്ള സൂചനകള്‍ പ്രകാരം നെതന്യാഹു പിന്തുണ നല്‍കുമെങ്കിലും ഈ സംരംഭം എങ്ങനെ വികസിക്കുന്നുവെന്ന് കാണാന്‍ കാത്തിരിക്കുകയാണ്.
തങ്ങളുടെ ധീരമായ നീക്കത്തിലൂടെ ഇസ്രായേലി പൊതുജനാഭിപ്രായം തങ്ങളുടെ പക്ഷത്തേക്ക് മാറ്റാനാവുമെന്നാണ് ഷെയ്ഖുകള്‍ പ്രതീക്ഷിക്കുന്നത്. ഇസ്രായേലില്‍ ആരും പാലസ്തീന്‍ ഭരണകൂടത്തില്‍ വിശ്വസിക്കുന്നില്ലെന്നും അങ്ങനെ ചെയ്യുന്ന പാലസ്തീനികളെ നിങ്ങള്‍ക്ക് കാണാനും കഴിയില്ലെന്നും ബര്‍കത്ത് പറയുന്നു. ഷെയ്ഖ് ജാബരി ഇസ്രായേലുമായി സമാധാനം സ്ഥാപിക്കാനും സഹ ഷെയ്ഖുകളുടെ പിന്തുണയോടെ അബ്രഹാം കരാറുകളില്‍ ചേരാനും ആഗ്രഹിക്കുന്നുവെന്നും ഇക്കാര്യം ഇസ്രായേലില്‍ ആരാണ് വേണ്ട എന്ന് പറയാന്‍ പോകുന്നതെന്നും ബര്‍ക്കത്ത് ചോദിക്കുന്നു.
48 കാരനായ ഷെയ്ഖ് ജാബരി പലപ്പോഴും തന്റെ പ്രശസ്തരായ പൂര്‍വ്വികരെയാണ് ഉദ്ധരിക്കുന്നത്. ആയിരം വര്‍ഷത്തിനുള്ളില്‍ പോലും ഒരു പാലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ലെന്ന് അദ്ദേഹം പറുന്നു. ഷെയ്ഖ് ജാബരിയോടുള്ള വിശ്വസ്തത ഒപ്പിട്ട് പ്രഖ്യാപിച്ച രണ്ടാമത്തെ മേജര്‍ ഹെബ്രോണ്‍ ഷെയ്ഖ് സമ്മതിക്കുന്നതു പ്രകാരം പാലസ്തീന്‍ രാഷ്ട്രം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് മാത്രം ചിന്തിക്കുന്നത് നമ്മളെയെല്ലാം ദുരന്തത്തിലേക്ക് നയിക്കും എന്നാണ്. മറ്റ് ഷെയ്ഖുമാരാകട്ടെ അവരുടെ സുരക്ഷയ്ക്ക പരിഗണിച്ച് പേരുകള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല.
ഷെയ്ഖ് ജാബരിയും മറ്റൊരു ഷെയ്ഖും കത്തില്‍ ഒപ്പുവെക്കുന്നതിന്റെ വീഡിയോകളുണ്ട്. ഹെബ്രോണിനും ഇസ്രായേലിനും ഇടയിലുള്ള സുരക്ഷാ വേലിക്ക് സമീപം ആയിരം ഏക്കറിലധികം സ്ഥലത്ത് സംയുക്ത സാമ്പത്തിക മേഖല സൃഷ്ടിക്കുന്നത് ഉള്‍പ്പെടുന്ന ബര്‍ക്കത്തിനൊപ്പം തയ്യാറാക്കിയ പദ്ധതി വിശദീകരിക്കുന്ന രേഖകള്‍ അവലോകനം ചെയയ്യുന്നുണ്ട്. പതിനായിരക്കണക്കിന് ആളുകള്‍ക്ക് ഇത് തൊഴില്‍ നല്‍കുമെന്ന് ഷെയ്ഖുകള്‍ പ്രതീക്ഷിക്കുന്നതായും വീഡിയോയില്‍ പറയുന്നു.
എമിറേറ്റ് സംരംഭത്തില്‍ ചേര്‍ന്ന ഹെബ്രോണ്‍- ഏരിയ ഷെയ്ഖുകളെ ഹീബ്രുവിലെ ഒരു രേഖയില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ആദ്യ സര്‍ക്കിളില്‍ എട്ട് പ്രധാന ഷെയ്ഖുമാരുണ്ട്. അവര്‍ ഒരുമിച്ച് 204,000 തദ്ദേശവാസികളെ നയിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. രണ്ടാമത്തെ സര്‍ക്കിളില്‍ 13 ഷെയ്ഖുമാരുണ്ട്. അവര്‍ മറ്റൊരു 350,000 പേരെ നയിക്കുന്നു. അതായത് പ്രദേശത്തെ 700,000-ത്തിലധികം ആളുകളില്‍ ഭൂരിഭാഗവും ഇവരോടൊപ്പമാണ്. ഈ കാര്യത്തില്‍ രണ്ട് സര്‍ക്കിളുകളും ഷെയ്ഖ് ജാബരിയോട് വിശ്വസ്തത പുലര്‍ത്തുന്നു. ഷെയ്ഖിന്റെ ഒരു ഇസ്രായേലി സഹകാരി സാക്ഷ്യപ്പെടുത്തിയത് ആ വംശത്തിലെ അംഗങ്ങളില്‍ പാലസ്തീന്‍ അതോറിറ്റിയുടെ പ്രാദേശിക കാലാള്‍പ്പടയാളികളില്‍ പലരും ഉള്‍പ്പെടുന്നുവെന്നും അവര്‍ കുടുംബത്തോടൊപ്പം നില്‍ക്കുമെന്ന് ഷെയ്ഖുകള്‍ പ്രതീക്ഷിക്കുന്നുവെന്നുമാണ്.
പാലസ്തീനിയന്‍ ഭരണകൂടവുമായി ബന്ധം വിച്ഛേദിക്കാന്‍ താന്‍ പദ്ധതിയിടുന്നുവെന്നാണ് ഷെയ്ഖ് ജാബരി പറയുന്നത്. അത് പാലസ്തീനികളെ പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം വിശദമാക്കുന്നു. നൂറുകണക്കിന് വര്‍ഷങ്ങളായി ഗോത്രങ്ങള്‍ സ്വന്തം പ്രദേശങ്ങള്‍ ഭരിച്ചതായും പിന്നീട് ഇസ്രായേല്‍ രാഷ്ട്രമാണ് തങ്ങള്‍ക്കു വേണ്ടി തീരുമാനമെടുത്ത് പി എല്‍ ഒയെ കൊണ്ടുവന്ന് പാലസ്തീനികളോട് അതിനെ സ്വീകരിക്കാന്‍ പറഞ്ഞതെന്നും അദ്ദേഹം വിശദമാക്കി. 1993ലെ ആദ്യത്തെ ഓസ്ലോ കരാര്‍ വെസ്റ്റ് ബാങ്കില്‍ സ്ഥാപിച്ചപ്പോള്‍ ജോര്‍ദാനില്‍ നിന്നും ലെബനനില്‍ നിന്നും തുരത്തപ്പെട്ട യാസര്‍ അറഫാത്തിന്റെ പിഎല്‍ഒയെ ടുണീഷ്യയിലേക്ക് നാടുകടത്തിയിരുന്നു. ഇതിനെ സമാധാന പ്രക്രിയ എന്ന് വിളിച്ചിരുന്നു, പക്ഷേ അതില്‍ നിന്ന് ഒരു സമാധാനവും താന്‍ കണ്ടിട്ടില്ലെന്ന് ഷെയ്ഖ് പറയുന്നു.
ഗ്രാമത്തിലെ പശുക്കിടാക്കള്‍ മാത്രമേ അതിന്റെ ഭൂമി ഉഴുതുമറിക്കുന്നുള്ളൂ എന്നൊരു അറബിക് പഴഞ്ചൊല്ലുണ്ടെന്നും ഇതിനര്‍ഥം പതിറ്റാണ്ടുകളായി പുറത്ത് താമസിക്കുന്ന ഒരാള്‍ക്ക് ഹെബ്രോണിലെ നീരുറവകള്‍ എവിടെയാണെന്ന് എന്തറിയാംമെന്നുമാണെന്ന് ഷെയ്ഖ് വിശദീകരിച്ചു. പിഎല്‍ഒയ്ക്ക് ഹെബ്രോണിനെക്കുറിച്ച് അറിയാവുന്ന ഒരേയൊരു കാര്യം നികുതി പിരിക്കുക എന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സൂമിലൂടെ താന്‍ പ്രത്യേകം അഭിമുഖം നടത്തുന്ന മറ്റ് നാല് ഹെബ്രോണ്‍ ഷെയ്ക്കുകള്‍ കൂടുതല്‍ കര്‍ക്കശക്കാരാണെന്നും പിഎല്‍ഒ സ്വയം ഒരു വിമോചന പ്രസ്ഥാനം എന്ന് വിളിച്ചപ്പോഴും നിയന്ത്രണം ലഭിച്ചുകഴിയുമ്പോള്‍ അവര്‍ ജനങ്ങളുടെ പണം മോഷ്ടിക്കാന്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും ഒരു മേജര്‍ ഷെയ്ഖ് പറയുന്നു. അവര്‍ക്ക് തങ്ങളെ പ്രതിനിധീകരിക്കാന്‍ അവകാശമില്ലെന്നും അവരെയോ ഹമാസിനെയോ അല്ല തങ്ങളെ മാത്രമെന്നും അദ്ദേഹം പറഞ്ഞു.
ലോകം തങ്ങളുടെ വേദന കേള്‍ക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് മറ്റൊരു ഷെയ്ഖ് പറഞ്ഞു. പാലസ്തീന്‍ അതോറിറ്റി എല്ലാം മോഷ്ടിക്കുന്നുവെന്നും അവര്‍ തങ്ങളുടെ വെള്ളം പോലും മോഷ്ടിക്കുന്നുവെന്നും തങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളമില്ലെന്നും ബര്‍ക്കത്ത് ഇസ്രായേല്‍ സെറ്റില്‍മെന്റിന്റെ മേയറെ സെന്‍ട്രല്‍ ഹെബ്രോണുമായി ബന്ധിപ്പിക്കുന്ന ഒരു ജല പൈപ്പ് നിര്‍മ്മിക്കാന്‍ കിര്യത്ത് അര്‍ബയെ ഏല്‍പ്പിച്ചതുകൊണ്ടാണ് അവര്‍ അത് ചെയ്യുന്നതെന്നും അവര്‍ പറയുന്നു. ഷെയ്ഖുകള്‍ പറയുന്നത് തങ്ങള്‍ പ്രധാനമായും കുടിയേറ്റക്കാരുമായി ഒത്തുപോകുന്നുണ്ടെന്നും നിരവധി പാലസ്തീനികള്‍ സെറ്റില്‍മെന്റുകളില്‍ നല്ല പണം സമ്പാദിച്ചിരുന്നെന്നുമാണ്.
ഓസ്ലോ ഉടമ്പടിയുടെ ഭൂമി വിഭജിക്കാനുള്ള പദ്ധതിയില്‍ നിന്ന് കുടിയേറ്റക്കാര്‍ക്ക് ഇഷ്ടപ്പെടാന്‍ ധാരാളം കാര്യങ്ങള്‍ കണ്ടെത്തും. ഹെബ്രോണ്‍ ഷെയ്ഖുകള്‍ക്ക് പ്രദേശം ലഭിക്കുമെങ്കിലും ഏരിയ സി എന്നറിയപ്പെടുന്ന തുറന്ന ഭൂമിയില്‍ നിന്ന് കുടിയേറ്റക്കാര്‍ക്കും അത് ലഭിക്കും.