വയനാട് ഉരുള്‍പൊട്ടല്‍; പുനരധിവാസത്തിന് പ്രത്യേക സമിതി

വയനാട് ഉരുള്‍പൊട്ടല്‍; പുനരധിവാസത്തിന് പ്രത്യേക സമിതി


തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിന് പ്രത്യേക സമിതിയെ നിയോഗിക്കാന്‍ ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ചീഫ് സെക്രട്ടറിയാണ് യോഗത്തി്‌ല# കരട് പദ്ധതി രേഖ അവതരിപ്പിച്ചത്. വീടുകള്‍ നിര്‍മിക്കാനുള്ള ടൗണ്‍ഷിപ്പിന്റെ കാര്യവും സ്ഥലമേറ്റെടുക്കലിന്റെ കാര്യവും യോഗത്തില്‍ ചര്‍ച്ചയായി. വീടുകള്‍ നിര്‍മിക്കാന്‍ സന്നദ്ധത അറിയിച്ചവരുമായി സര്‍ക്കാര്‍ അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച നടത്തും. ചര്‍ച്ചകള്‍ക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസത്തിന് തയ്യാറാക്കിയ പട്ടികയെ ചൊല്ലി വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഗുണഭോക്താക്കളുടെ പട്ടിക കൃത്യമല്ലെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ദുരന്തബാധിതരുടെ ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധിച്ചു. മാനന്തവാടി സബ് കലക്ടറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ പിഴവുണ്ടെന്നും ദുരന്തബാധിതരെ വേര്‍തിരിച്ച് പുനരധിവാസം അംഗീകരിക്കില്ലെന്നും ദുരന്തബാധിതര്‍ വ്യക്തമാക്കി.