ഇറാന്റെ ഖത്തർ ആക്രമണം ലോകം കണ്ടത് മലയാളികൾ പകർത്തിയ വീഡിയോയിലൂടെ

ഇറാന്റെ ഖത്തർ ആക്രമണം ലോകം കണ്ടത് മലയാളികൾ പകർത്തിയ വീഡിയോയിലൂടെ


അമേരിക്ക തങ്ങളുടെ ആണവ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണങ്ങളോടുള്ള പ്രതികരണമായി തിങ്കളാഴ്ച്ച രാത്രി ഇറാൻ ഖത്തറിലെ യുഎസ് വ്യോമത്താവളങ്ങൾക്ക് നേരെ നടത്തിയ മിസൈൽ ആക്രമണം ലോകം കണ്ടത് മലയാളിക്കണ്ണുകളിലൂടെ.

ഖത്തറിലെ വ്യോമത്താവളത്തിലേക്ക് ഇറാനിയൻ മിസൈലുകൾ പെയ്തിറങ്ങുന്നതും അവയെ ഖത്തർ യുഎസ് സഹായത്തോടെ പ്രതിരോധിക്കുന്നതുമായ വീഡിയോ വോൾസ്ട്രീറ്റ്‌ ജേർണൽ അടക്കം പ്രസിദ്ധീകരിച്ചത് മലയാളികൾ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളോടെയാണ്.

മലയാളികൾ സംസാരിക്കുന്നത് 58 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയുടെ തുടക്കത്തിൽ അവ്യക്തമായി കേൾക്കാം. തുടർന്നും ഇറാനിയൻ മിസൈലുകൾ വ്യോമപരിതിരോധ മിസൈലുകൾ തകർക്കുന്നത് ചൂണ്ടിക്കാട്ടിയുളള സംഭാഷണവും വ്യക്തമാണ്. 

പ്രധാനവീഥികളിലൂടെ രാത്രി ഗതാഗതം സുഗമമായി തുടരുന്നതിനിടയിലാണ് ആകാശത്ത് ഇറാനിയൻ മിസൈലുകൾ പ്രത്യക്ഷപ്പെടുന്നത്. നിമിഷങ്ങൾക്കകം അവയെ പ്രതിരോധിക്കാൻ ഖത്തർ മിസൈലുകൾ തൊടുത്തു വിടുന്നുണ്ട്. യുഎസ് വ്യോമത്താവളത്തെ ലക്ഷ്യമാക്കി വരുന്ന മിസൈലുകൾ പലതും പ്രതിരോധ മിസൈലുകൾ തകർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ഇടക്ക് ഒരു പൊട്ടിത്തെറി ശബ്ദവും കേൾക്കുന്നുണ്ട്.