ഏഷ്യാകപ്പില്‍ പാകിസ്താനെ കീഴടക്കിയ ഇന്ത്യന്‍ ടീമിന് 21 കോടി രൂപ പാരിതോഷികം

ഏഷ്യാകപ്പില്‍ പാകിസ്താനെ കീഴടക്കിയ ഇന്ത്യന്‍ ടീമിന് 21 കോടി രൂപ പാരിതോഷികം


മുംബൈ: നാലുപതിറ്റാണ്ടു കാലത്തെ ഏഷ്യ കപ്പ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയ ഫൈനലില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിന് റെക്കോര്‍ഡ് പാരിതോഷികം പ്രഖ്യാപിച്ച് ബി സി സി ഐ. താരങ്ങള്‍ക്കും പരിശീലക സംഘങ്ങള്‍ക്കും ഉള്‍പ്പടെ 21 കോടി രൂപയാണ് ബിസിസിഐ സമ്മാനത്തുകയായി പ്രഖ്യാപിച്ചിരിക്കുന്നത്.

എക്‌സ് പോസ്റ്റിലൂടെയായിരുന്നു ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. എന്നാല്‍ താരങ്ങള്‍ക്കും പരിശീലകനും സപ്പോര്‍ട്ട് സ്റ്റാഫിനും ഉള്‍പ്പടെ എത്ര രൂപയായിരിക്കും ലഭിക്കുകയെന്ന കാര്യം ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയുടെ പ്രകടനത്തില്‍ ബിസിസിഐയ്ക്കും രാജ്യത്തിനും അഭിമാനമുണ്ടെന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ പറഞ്ഞു.