ട്രംപിനെ സമാധാന നോബല്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്ത് ജപ്പാന്‍

ട്രംപിനെ സമാധാന നോബല്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്ത് ജപ്പാന്‍


വാഷിംഗ്ടണ്‍ : ' ലോക സമാധാനത്തിന്റെ  ദൂതന്‍' എന്ന പദവി വീണ്ടും ഉറപ്പിക്കാന്‍ ശ്രമിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, മറ്റൊരു നോബല്‍ സമാധാന പുരസ്‌കാര നാമനിര്‍ദ്ദേശം കൂടി സ്വന്തമാക്കി.

ജപ്പാന്‍ പ്രധാനമന്ത്രി സനായെ ടകാഇച്ചി ട്രംപിനെ ഈ പ്രശസ്ത പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യുമെന്ന് അറിയിച്ചതായി ചൊവ്വാഴ്ച (ഒക്ടോബര്‍ 28) വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കി. 

ട്രംപ് ഇപ്പോള്‍ ടോക്ക്യോ സന്ദര്‍ശനത്തിലാണ്. ഈ സന്ദര്‍ശന വേളയില്‍ അമേരിക്കയും ജപ്പാനും നിര്‍ണായക ധാതുക്കളും 'റെയര്‍ എര്‍ത്ത് ' ഘടകങ്ങളുമടങ്ങിയ വിതരണശൃംഖലകള്‍ സുരക്ഷിതമാക്കുന്നതിനുള്ള ഒരു കരാറില്‍ ഒപ്പുവച്ചു.

രണ്ടാം തവണയും അമേരിക്കന്‍ പ്രസിഡന്റായെത്തിയതിനു ശേഷം വിവിധ രാജ്യങ്ങളില്‍ 'താന്‍ അവസാനിപ്പിച്ച യുദ്ധങ്ങള്‍' കുറിച്ച് ട്രംപ് ആവര്‍ത്തിച്ച് പരാമര്‍ശിക്കുകയും, തനിക്ക് നോബല്‍ സമ്മാനത്തിന് അര്‍ഹതയുണ്ടെന്ന് അവകാശപ്പെടുകയും ചെയ്യുന്നതിനിടയിലാണ് ജപ്പാന്‍ അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്തത്. തായ്‌ലന്റ്-കംബോഡിയ സമാധാനം ഉറപ്പുവരുത്തിയതിന്റെ പാരിതോഷികമായി കഴിഞ്ഞ ദിവസം കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ സെന്‍ ട്രംപിനെ സമാധാന നോബലിന് നിര്‍ദ്ദേശിച്ചിരുന്നു.