കൊച്ചിയില്‍ അര്‍ജന്റീനയുടെ എതിരാളി ഓസ്‌ട്രേലിയയെന്ന് റിപ്പോര്‍ട്ടുകള്‍

കൊച്ചിയില്‍ അര്‍ജന്റീനയുടെ എതിരാളി ഓസ്‌ട്രേലിയയെന്ന് റിപ്പോര്‍ട്ടുകള്‍


കൊച്ചി: നവംബറില്‍ കേരളം സന്ദര്‍ശിക്കുന്ന അര്‍ജന്റീന ടീമിന്റെ കൊച്ചിയിലെ സൗഹൃദ മത്സരത്തിലെ എതിരാളി ഓസ്‌ട്രേലിയ ആയിരിക്കാന്‍ സാധ്യത. അര്‍ജന്റീനയുടെ എതിരാളികള്‍ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓസ്‌ട്രേലിയയാണെന്നാണ് അറിയുന്നത്. 

പദ്ധതി പ്രകാരം കാര്യങ്ങള്‍ പുരോഗമിച്ചാല്‍ മെസ്സിയുടെ ഇന്ത്യയിലെ രണ്ട് സന്ദര്‍ശനങ്ങളില്‍ ആദ്യത്തേതായിരിക്കും കൊച്ചിയിലേത്.  ഡിസംബറില്‍ മേജര്‍ ലീഗ് സോക്കര്‍ (എംഎല്‍എസ്) അവസാനിക്കുമ്പോള്‍ നാല് നഗരങ്ങളുടെ ഇന്ത്യാ പര്യടനത്തിന് അദ്ദേഹം ഇതിനകം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.