ബിലാസ്പുര്‍: ഹിമാചല്‍പ്രദേശിലെ ബിലാസ്പുരില്‍ ബസിനു മുകളിലേക്ക് മലയിടിഞ്ഞ് വീണ് 15 പേര്‍ മരിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ഹരിയാനയിലെ റോഹ്താക്കില്‍ നിന്ന് ഘുമാര്‍വിനിലേക്ക് പോയിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്. 30 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബസിലേക്ക് മല പൂര്‍ണമായും ഇടിഞ്ഞു വീഴുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മണ്ണിനടിയില്‍ പെട്ട യാത്രക്കാര്‍ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് പൊലീസുകാര്‍ പറയുന്നു. നിലവില്‍ പ്രാദേശിക ഭരണകൂടത്തിന്റെ സഹകരണത്തോടെ പരമാവധി യന്ത്രങ്ങളും പ്രയോജനപ്പെടുത്തി യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്.