ഇല്ലിനോയ്‌സ് : അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മലയാളികള്‍ക്കെല്ലാം അഭിമാനമായി ഒരു വനിത കൂടി രംഗത്ത്. ലിറ്റ്‌സി കുരിശുങ്കല്‍ ആണ് ജനസംഖ്യാടിസ്ഥാനത്തില്‍ വലിപ്പത്തില്‍ ആറാമത്തെ വലിയ സംസ്ഥാനമായ ഇല്ലിനോയ്‌സ് നിയമ നിര്‍മാണ സഭയിലേക്ക് ഡിസ്ട്രിക്ട് 12 ല്‍ (Goldcoast, Lincoln Park, Lakeview.) നിന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.
കേംബ്രിഡ്ജ്, ഹാര്‍വാര്‍ഡ് സര്‍വ്വ കലാശാലകളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ലിറ്റ്‌സി കുരിശുങ്കല്‍ പൊളിറ്റിക്കല്‍ ആക്റ്റിവിസ്റ്റ്, ഹ്യുമന്‍ റൈറ്റ്‌സ് പ്രൊഫഷനല്‍. വിമന്‍ ഫോര്‍ ഹാരിസ്- വാള്‍ട്‌സ് ഗ്രാസ് റൂട്ട് കോയിലിഷനുവേണ്ടി ദേശീയ വോട്ടവകാശ കാംപയിന് നേതൃത്വം നല്‍കുകയും 2020ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാമ്പയിന്‍ മുതല്‍ വിമന്‍ ഫോര്‍ ബൈഡന്‍-ഹാരിസ് (WfBH) ന്റെ ഇല്ലിനോയ്‌സ് സ്‌റ്റേറ്റ് കോ ലീഡ് ആയും, 2022ലെ മിഡ് ടേം ഇലക്ഷനില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇല്ലിനോയ്‌സി ന്റെ റീജ്യനല്‍ ഓര്‍ഗനൈസിങ് ഡയറക്ടറായും, ഇന്ത്യ അമേരിക്കന്‍ ഡെമോക്രാറ്റിക് ഓര്‍ഗനൈസേഷന്‍, ഹാര്‍വാര്‍ഡ് വിമെന്‍ ഫോര്‍ ഡിഫന്‍സ്, ഡിപ്ലോമസി, ആന്റ് ഡവലപ്‌മെന്റ് (W3D) എന്നിവയുടെ ബോര്‍ഡ് മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സെനറ്റര്‍ റാം വിലിവാലവും സ്‌റ്റേറ്റ് പ്രതിനിധി തെരേസ മഹും നേതൃത്വം നല്‍കുന്ന ഏഷ്യന്‍ അമേരിക്കന്‍ നിയമനിര്‍മ്മാണ കാകസ് ലിറ്റ്‌സിയെ എന്‍ഡോഴ്‌സ് ചെയ്തിട്ടുണ്ട്. ഹാര്‍വാര്‍ഡ് ക്ലബ് ഓഫ് ഷിക്കാഗോയുടെ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചു വരുന്ന ലിറ്റ്‌സി ബാലവേലയ്‌ക്കെതിരെ നോബല്‍ സമാധാന പുരസ്‌കാര ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര തൊഴില്‍ സംഘടനയും (UN & ILO) നടത്തുന്ന പദ്ധതികളിലും പ്രവര്‍ത്തനമുണ്ടായിരുന്നു
ലിറ്റ്‌സിയുടെ സ്ഥാനാത്ഥിര്‍ത്ഥിത്വം മലയാളി സമൂഹത്തിനു തന്നെ അഭിമാനമാണ്.
ലിറ്റ്‌സി കുരിശുങ്കലിന്റെ വിജയത്തിനായി ഇന്‍ഡ്യന്‍ സമൂഹം ഒന്നായി തന്നെ പ്രവര്‍ത്തിച്ചു വരുന്നു. മുന്‍ ഫൊക്കാന എക്‌സിക്കുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു കുളങ്ങര, മുന്‍ ഫോമാ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ഇന്‍ഡ്യാ പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡന്റ് ബിജൂ കിഴക്കേക്കുറ്റ്, സ്‌ക്കറിയാകുട്ടി തോമസ്, റ്റോമി മെതിപ്പാറ, പിറ്റര്‍ കുളങ്ങര,ജോണ്‍ പട്ടപതി തുടങ്ങിയ സാമൂഹിക, രാക്ഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തില്‍ ഫണ്ട് റെയ്‌സിംഗ് , കാമ്പയിന്‍ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.
2025 ഒക്‌ടോബര്‍ 17 വെളളി വൈകുന്നേരം 7:00 മണിക്ക് മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ പള്ളി ഹാളില്‍ വിപുലമായ കാമ്പയിന്‍, ഫണ്ട് റെയ്‌സിംങ്ങ് സമ്മേളനം നടക്കുന്നു. പ്രസ്തുത സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി കോര്‍ഡിനേറ്റിംഗ് കമ്മറ്റിയംഗങ്ങള്‍ അറിയിച്ചു.
ഇല്ലിനോയ്‌സ് നിയമ നിര്‍മ്മാണ സഭയിലേക്ക് മലയാളിയായ ലിറ്റ്‌സി കുരിശുങ്കല്‍ മത്സരിക്കുന്നു
