ന്യൂഡല്‍ഹി: കനത്ത മഴയെത്തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തിലിറങ്ങേണ്ട 15 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. എട്ട് വിമാനങ്ങള്‍ ജയ്പുരിലേക്കും അഞ്ചെണ്ണം ലക്‌നൗവിലേക്കും രണ്ടെണ്ണം ചണ്ഡിഗഡിലേക്കുമാണ് വഴി തിരിച്ചു വിട്ടത്.
രാവിലെ മുതല്‍ പെയ്യുന്ന മഴ വൈകുന്നേരത്തോടെ കനത്തതാണ് വിമാനങ്ങള്‍ വഴി തിരിച്ചുവിടാന്‍ കാരണമായത്. വെള്ളക്കെട്ട് മൂലം റോഡ് ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്.
നിരവധി റോഡുകളില്‍ നീണ്ട വാഹനക്കുരുക്കാണ് രൂപപ്പെട്ടിരിക്കുന്നത്. കാലാവസ്ഥാ വകുപ്പ് ഡല്‍ഹിയില്‍ ചൊവ്വാഴ്ച ഓറഞ്ച്, യെലോ അലര്‍ട്ടുകളാണ് നല്‍കിയിരുന്നത്.