കാരകാസ്: മദൂറോ സർക്കാറിനെ പുറത്താക്കാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കരുക്കൾ നീക്കുന്നതായി വെനിസ്വേലയിൽ ആശങ്ക.
ആഴ്ചകൾക്ക് മുമ്പ് മയക്കുമരുന്ന് സംഘം സഞ്ചരിച്ചെന്ന പേരിൽ അമേരിക്ക വെനിസ്വേലൻ ബോട്ടുകൾ ആക്രമിച്ചിരുന്നു. നിരവധി പേരുടെ മരണത്തിനിടയാക്കിയ ആക്രമണ പരമ്പരയെ തുടർന്ന് പ്രതിസന്ധിയിലായ നയതന്ത്ര ബന്ധം പൂർവ സ്ഥിതിയിലെത്തിക്കാൻ ശ്രമിക്കേണ്ടതില്ലെന്ന് ട്രംപ് തന്റെ പ്രതിനിധിയെ അറിയിച്ചിട്ടുണ്ട്. മയക്കുമരുന്ന് സംഘങ്ങളുമായി താൻ പോരാട്ടത്തിലാണെന്ന് കഴിഞ്ഞ ദിവസം യു.എസ് കോൺഗ്രസിൽ അദ്ദേഹം പ്രഖ്യാപനം നടത്തുകയും ചെയ്തു.
ബോട്ടുകൾ ആക്രമിച്ച ട്രംപ് വെനിസ്വേലക്കകത്ത് വ്യേമാക്രമണവും പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്. ഇതുൾപ്പെടുന്ന രണ്ടാം ഘട്ട ആക്രമണം സംബന്ധിച്ച് വ്യാഴാഴ്ച മുതിർന്ന സൈനിക നേതാക്കളുമായി ട്രംപ് സംസാരിച്ചെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ ജനുവരിയിൽ ട്രംപ് രണ്ടാമൂഴത്തിൽ ചുമതലയേറ്റതു മുതൽ വെനിസ്വേലയുമായി സംഘർഷം മൂർഛിച്ചിട്ടുണ്ട്.
വെനിസ്വേലയിൽ മദൂറോ സർക്കാറിനെ പുറത്താക്കാൻ കരുക്കൾ നീക്കി ട്രംപ്
