ബർലിൻ : ജർമനിയുടെ പശ്ചിമ മേഖലയിലെ ഹെർഡക് പട്ടണത്തിൽ ദിവസങ്ങൾക്ക് മുമ്പ് ചുമതലയേറ്റ മേയർക്ക് കുത്തേറ്റു. സെപ്തബർ 28ന് മേയറായി അധികാരമേറ്റ ഐറിസ് സ്റ്റാൾസർ(57)നെ ആണ് ഒരു സംഘം കുത്തി പരിക്കേൽപ്പിച്ചത്.
വയറ്റിലും പുറത്തുമായി പത്തിലേറെ കുത്തേറ്റ നിലയിൽ മകനാണ് വീടിനു സമീപത്ത് നിന്ന് ഐറിസിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ച ഇവരെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. പ്രതികളെ ഇനിയും പിടികൂടാനായില്ല.
ഇതാദ്യമായല്ല രാഷ്ട്രീയ നേതാക്കൻമാർ ജർമനിയിൽ ആക്രമണത്തിനിരയാകുന്നത്. 4 വർഷം മുമ്പ് കൊളോഗ്‌നെയിലെ മേയർ ആകുന്നതിന് മുമ്പ് ഹെന്റിയെറ്റ് റെക്കർക്ക് കുത്തേറ്റിരുന്നു. ഗുരുതരായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇവർ ഈ വർഷമാണ് ഔദ്യോഗിക ജീവിതത്തിലേക്ക് തിരികെ പ്രവേശിച്ചത്.
ജർമനിയിലെ ഹെർഡക് പട്ടണത്തിലെ വനിത മേയർക്ക് കുത്തേറ്റു
