അംപയര്‍ ഡിക്കി ബേര്‍ഡ് അന്തരിച്ചു

അംപയര്‍ ഡിക്കി ബേര്‍ഡ് അന്തരിച്ചു


ലണ്ടന്‍: ക്രിക്കറ്റ് ലോകത്തെ വിഖ്യാത അംപയര്‍ ഡിക്കി ബേര്‍ഡ് അന്തരിച്ചു. 92 വയസായിരുന്നു. യോര്‍ക്ഷെയര്‍ ക്രിക്കറ്റ് ക്ലബാണ് അദ്ദേഹത്തിന്റെ മരണവിവരം സ്ഥിരീകരിച്ചത്. 1973നും 1996നും ഇടയില്‍ 66 ടെസ്റ്റ് മത്സരങ്ങളും 69 ഏകദിനങ്ങളും ബേര്‍ഡ് നിയന്ത്രിച്ചിട്ടുണ്ട്.

മികച്ച ബാറ്ററായിരുന്ന ഡിക്കി ബേര്‍ഡ് യോര്‍ക്ക്ഷെയറിനും ലെസ്റ്റര്‍ഷെയറിനും വേണ്ടി ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചു. 93 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 3,314 റണ്‍സ് ബേര്‍ഡ് നേടിയിട്ടുണ്ട്. പിന്നീട് പരുക്കു മൂലം അദ്ദേഹം അംപയറിങ്ങില്‍ തന്റെ സാന്നിധ്യം സജീവമാക്കുകയായിരുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും അരങ്ങേറ്റം നടത്തിയ 1996 ലോര്‍ഡ്‌സ് ടെസ്റ്റാണ് ബേര്‍ഡ് അവസാനമായി നിയന്ത്രിച്ച മത്സരം.