ചാറ്റ് ജിപിടി പണിമുടക്കി

ചാറ്റ് ജിപിടി പണിമുടക്കി


ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി പണിമുടക്കിയെന്ന പരാതിയുമായി ഉപയോക്താക്കള്‍. ഓണ്‍ലൈന്‍ സേവനങ്ങളെ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റ് ഡൗണ്‍ഡിറ്റക്റ്ററില്‍ നൂറു കണക്കിന് പേരാണ് ചാറ്റ് ജിപിടി പണിമുടക്കിയതായി പരാതിപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ ഉള്‍പ്പെടെ പ്രശ്‌നമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഓപ്പണ്‍ എഐ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തു വിട്ടിട്ടില്ല. ഈ വര്‍ഷം തുടക്കത്തിലും ചാറ്റ് ജിപിടി ആഗോള തലത്തില്‍ തകരാറിലായിരുന്നു.