ഡിസംബര്‍ മാസമെത്തുമ്പോള്‍ സ്ഥിരമായി കേള്‍ക്കുന്നതാണ് വരും വര്‍ഷത്തെ സാങ്കേതികവിദ്യയെ കുറിച്ചുള്ള ഭാവി പ്രവചനം. തിരിഞ്ഞുനോക്കുമ്പോള്‍, അവയില്‍ ചിലതൊക്കെ തെറ്റിയിട്ടുണ്ടെങ്കിലും പലതും ശരിയായിരുന്നു.
അതുകൊണ്ടുതന്നെ ഈ വര്‍ഷത്തെ പ്രവചനമെന്താണെന്ന് നോക്കാവുന്നതാണ്. 2025-ല്‍, ടിക് ടോക്കിന്റെ നിയമപരമായ പ്രശ്നങ്ങളും ഇലക്ട്രിക് വാഹനങ്ങളുടെ ഫെഡറല്‍ സബ്സിഡിയും ഉള്‍പ്പെടെ മാറ്റങ്ങളുണ്ടാകും. സെല്‍ഫ്-ഡ്രൈവിംഗ് യൂബറുകള്‍, ക്ലീനര്‍-എനര്‍ജി ഡേറ്റാ സെന്ററുകള്‍, ദൈനംദിന നിക്ഷേപകര്‍ക്കുള്ള ക്രിപ്റ്റോ തുടങ്ങിയ ദീര്‍ഘകാലമായി കാത്തിരുന്ന വാഗ്ദാനങ്ങള്‍ നിറവേറ്റപ്പെടുമെന്നാണ് കരുതുന്നത്. കൂടാതെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട് എ ഐ ഏജന്റുമാര്‍, എ ഐ കാലാവസ്ഥാ പ്രവചനക്കാര്‍ തുടങ്ങി എല്ലാം എ ഐ മയമാകും.
എല്ലാ വലിയ (ചെറുകിട) ടെക് കമ്പനികളും ഈ വരുന്ന വര്‍ഷം എ ഐ ഏജന്റ് വാഗ്ദാനങ്ങള്‍ വര്‍ധിപ്പിക്കും. ഇതുവരെ, ജനറേറ്റീവ് എ ഐ കൂടുതലും ടെക്സ്റ്റ്, ഇമേജുകള്‍, വീഡിയോകള്‍ എന്നിവ സൃഷ്ടിക്കുന്നതിനെക്കുറിച്ചായിരുന്നു. എന്നാല്‍ അടുത്ത ഘട്ടം ഇങ്ങനെയായിരിക്കില്ല.
ഏജന്റുമാര്‍ സന്ദര്‍ഭവും മുന്‍ഗണനകളും മനസ്സിലാക്കി സോഫ്റ്റ്വെയറുമായി സംവദിക്കുകയും ചെയ്യും- യാത്ര ബുക്ക് ചെയ്യല്‍, ഭക്ഷണം ഓര്‍ഡര്‍ ചെയ്യല്‍ തുടങ്ങിയവ.
'ഞങ്ങളുടെ ഉപകരണങ്ങള്‍ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുന്നതിന് ഞങ്ങള്‍ വളരെ കഠിനാധ്വാനം ചെയ്യുന്നു,' എന്നാണ് ഏജന്റ് ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കുന്ന കമ്പനിയായ ദേവ് ഏജന്റ്‌സിന്റെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ഡേവിഡ് സിംഗിള്‍ട്ടണ്‍ പറഞ്ഞു. 2025-ല്‍ ആരംഭിക്കുന്ന തന്റെ പ്ലാറ്റ്ഫോം ഒരു ദിവസം 10 മുതല്‍ 20 തവണ വരെ ആവര്‍ത്തിക്കുന്ന ജോലികളില്‍ നിന്നുള്ള അവസ്ഥകള്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് സിംഗിള്‍ടണ്‍ പറഞ്ഞു.
ഗൂഗിള്‍ തങ്ങളുടെ പുതിയ ജെമിനി 2.0 'ഏജന്റ് യുഗത്തിനായുള്ള മോഡല്‍' എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അവര്‍ 'ഏജന്റ്' എന്നാണ് പറഞ്ഞിരിക്കുന്നത്. ആന്ത്രോപിക് അടുത്തിടെ ഒരു 'കമ്പ്യൂട്ടര്‍ ഉപയോഗം' ഫീച്ചര്‍ പരീക്ഷിക്കാന്‍ തുടങ്ങി. അവിടെ നിങ്ങള്‍ക്ക് വെബില്‍ തിരയാനും ആപ്ലിക്കേഷനുകള്‍ തുറക്കാനും മൗസും കീബോര്‍ഡും ഉപയോഗിച്ച് ടെക്സ്റ്റ് ഇന്‍പുട്ട് ചെയ്യാനും അതിന്റെ ക്ലോഡ് മോഡലിനെ നയിക്കാനാകും. കൂടാതെ, ഓപ്പണ്‍ എഐ 2025ന്റെ തുടക്കത്തില്‍ സ്വന്തം എ ഐ ഏജന്റ് പ്ലാറ്റ്‌ഫോം സമാരംഭിക്കുന്നതില്‍ അതിശയിക്കാനില്ല.
വര്‍ഷങ്ങളായി വാര്‍ഷിക പ്രവചനങ്ങളില്‍ സ്മാര്‍ട്ട്ഫോണുകളിലെ ആവേശകരമായ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ധാരാളം പറഞ്ഞിട്ടുണ്ട്.
ബ്ലൂംബെര്‍ഗില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ആപ്പിള്‍ 6 ഇഞ്ച് സ്മാര്‍ട്ട് ഹോം ഡിസ്‌പ്ലേ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. സിരി, ആപ്പിള്‍ ഇന്റലിജന്‍സ് എന്നിവയ്ക്ക് വലിയ ഊന്നല്‍ നല്‍കി നിങ്ങളുടെ അടുക്കളയ്ക്കോ സ്വീകരണമുറിയുടെ ഭിത്തിക്കോ ഒരു ഐപാഡ് ഉണ്ടാകുമെന്ന് സങ്കല്‍പ്പിക്കാവുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ആപ്പിള്‍ വക്താവ് വിസമ്മതിച്ചു.
ദീര്‍ഘകാലമായി വാഗ്ദാനം ചെയ്ത ജനറേറ്റീവ്-എഐ അപ്ഗ്രേഡാണ് ആമസോണിന്റെ അലക്സ സ്വായത്തമാക്കുന്നത്. അതോടൊപ്പം സ്മാര്‍ട്ടായ എക്കോ സ്പീക്കറുകളും ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന വോയ്സ് അസിസ്റ്റന്റുമായി കൂടുതല്‍ മികച്ചതും തടസ്സങ്ങളില്ലാത്തതുമായ ഇടപെടലും പ്രതീക്ഷിക്കുന്നു.