സാങ്കേതിക ലോകത്ത് ഗൂഗ്‌ളിന്റെ വില്ലോ വിപ്ലവം

സാങ്കേതിക ലോകത്ത് ഗൂഗ്‌ളിന്റെ വില്ലോ വിപ്ലവം


ന്യൂയോര്‍ക്ക്: സാങ്കേതിക ലോകത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ഗൂഗിളിന്റെ ക്വാണ്ടം ചിപ്പ് വില്ലോ. ക്ലാസിക്കല്‍ കംപ്യൂട്ടറുകള്‍ 10 സെപ്റ്റില്ല്യന്‍ വര്‍ഷമെടുത്ത് (1ന് ശേഷം 25 പൂജ്യങ്ങള്‍) പരിഹരിക്കുന്ന പ്രശ്‌നം അഞ്ച് മിനുട്ടിനുള്ളില്‍ പരിഹരിക്കാന്‍ വില്ലോവിനാവും.

ഗൂഗിളിന്റെ സാന്താ ബാര്‍ബറ ലാബില്‍ വികസിപ്പിച്ചെടുത്ത ക്വാണ്ടം കമ്പ്യൂട്ടിംഗിലെ ഈ കുതിപ്പ് സാങ്കേതികവിദ്യയുടെ ഭാവിയിലേക്ക് അതിവേഗത്തിലുള്ള ചുവടുവെപ്പാണ്.

അത്യാധുനിക ക്വാണ്ടം ചിപ്പ് എന്ന് വിശേഷിപ്പിച്ചാണ് 

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ തന്റെ എക്സ് അക്കൗണ്ടില്‍ പുതിയ നാഴികക്കല്ല് പ്രഖ്യാപിച്ചത്. ഇതുവരെ അസാധ്യമെന്ന് കരുതിയിരുന്നതും പിശകുകുകള്‍ കുറക്കുന്നതുമാണ് വില്ലോ. 

സുന്ദര്‍ പിച്ചെയുടെ പ്രഖ്യാപനത്തെ കൊള്ളാം എന്ന് വിശേഷിപ്പിച്ചാണ് എലോണ്‍ മസ്‌ക് പ്രതികരിച്ചത്.  സ്റ്റാര്‍ഷിപ്പ് ഉപയോഗിച്ച് 'ബഹിരാകാശത്ത് ഒരു ക്വാണ്ടം ക്ലസ്റ്റര്‍' നിര്‍മ്മിക്കുക എന്ന ആശയം പിച്ചൈ അവതരിപ്പിച്ചതോടെ മറുപടിയായി മസ്‌ക്ക അത് സംഭവിക്കുമെന്നാണ് കുറിച്ചത്. 

കര്‍ദാഷേവിന്റെ ടൈപ്പ് ടു നാഗരികതകളിലേക്കും മരുഭൂമികളിലെ സോളാര്‍ പാനലുകളിലേക്കും ആഗോള ഊര്‍ജം വിനിയോഗിക്കുന്നതിലേക്കുള്ള മനുഷ്യരാശിയുടെ പ്രവര്‍ത്തനങ്ങളിലേക്കും  ഭാവിവാദിയായ മസ്‌ക് ചര്‍ച്ച നടത്തി. അനന്തമായി ബദലുകളെ പിന്തുടരുന്നതിനു പകരം സൗരോര്‍ജ്ജം വര്‍ധിപ്പിക്കണമെന്ന് വാദിച്ചുകൊണ്ട് പിച്ചൈയും തിരിച്ചടിച്ചു.

യഥാര്‍ഥ ടെക്-ടൈറ്റന്‍ ശൈലിയില്‍ പരസ്പരം ഭ്രാന്തമായ ആശയങ്ങള്‍ കൈമാറിയതോടെ അതിമോഹവും കൗതുകവും ചേര്‍ന്ന്് വില്ലോയുടെ ക്വാണ്ടം വൈദഗ്ധ്യത്തില്‍ ലോകം ആശ്ചര്യപ്പെടുകയും മസ്‌കും പിച്ചൈയും കംപ്യൂട്ടിംഗിനെ (മനുഷ്യത്വത്തെയും) നക്ഷത്രാന്തര ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ തയ്യാറെടുക്കുകയും ചെയ്തു. 

ക്വാണ്ടം കമ്പ്യൂട്ടിംഗിന്റെ ഏറ്റവും വലിയ വെല്ലുവിളികളെ തരണം ചെയ്യുന്നതിനുള്ള തകര്‍പ്പന്‍ ചുവടുവെപ്പാണ് വില്ലോ ചിപ്പ് പ്രതിനിധീകരിക്കുന്നത്. ക്വാണ്ടം കംപ്യൂട്ടേഷന്റെ അവശ്യ ബില്‍ഡിംഗ് ബ്ലോക്കുകള്‍ 105 ക്വിബിറ്റുകള്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. ക്വിബിറ്റുകളുടെ അവിശ്വസനീയമായ വേഗത പ്രയോജനപ്പെടുത്തുന്നതിനാണ് വില്ലോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സബ് ആറ്റോമിക് കണികകള്‍ പോലെയുള്ള ചെറിയ അവസ്ഥതകളിലേക്കുള്ള അപകടസാധ്യത പരിഹരിക്കുന്നു.

വില്ലോയുമായുള്ള ഗൂഗിളിന്റെ നൂതനമായ സമീപനം കാര്യങ്ങളെ മാറ്റിമറിക്കുകായയിരുന്നു. ചിപ്പിന്റെ ക്യുബിറ്റുകള്‍ ശ്രദ്ധാപൂര്‍വം ലിങ്ക് ചെയ്യുന്നതിലൂടെ ടെക് ഭീമന് ക്യൂബിറ്റ് എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് പിശക് നിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞു. ഈ നേട്ടം മേഖലയിലെ പ്രധാന തടസ്സമായി കണക്കാക്കപ്പെട്ടിരുന്നു. കൂടുതല്‍ ആകര്‍ഷണീയമായത്, തത്സമയം ഈ പിശകുകള്‍ തിരുത്താന്‍ കഴിയുമെന്ന് ഗൂഗ്ള്‍ അവകാശപ്പെടുന്നതാണ്. യഥാര്‍ഥ ലോക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ക്വാണ്ടം കമ്പ്യൂട്ടറുകളെ പ്രായോഗികമാക്കുന്നതിലെ നിര്‍ണായക വികാസമാണിത്.

'ഞങ്ങള്‍ ബ്രേക്ക്-ഇവന്‍ പോയിന്റ് കഴിഞ്ഞിരിക്കുന്നു,' നാഴികക്കല്ലിന് ഊന്നല്‍ നല്‍കി ഗൂഗിള്‍ ക്വാണ്ടം എഐയുടെ തലവന്‍ ഹാര്‍ട്ട്മട്ട് നെവന്‍ പറഞ്ഞു. ഈ നേട്ടത്തിലൂടെ, ക്ലാസിക്കല്‍ കമ്പ്യൂട്ടറുകള്‍ കുറവുള്ള ഡൊമെയ്നുകള്‍, മെഡിസിന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എനര്‍ജി ഒപ്റ്റിമൈസേഷന്‍ തുടങ്ങിയ മേഖലകളിലെ വെല്ലുവിളികളെ നേരിടാന്‍ വില്ലോയ്ക്ക് ക്വാണ്ടം കമ്പ്യൂട്ടിംഗിന് വഴിയൊരുക്കും.

ക്വാണ്ടം മെഷീനുകളുടെ യഥാര്‍ഥ സാധ്യതകള്‍ തുറക്കുന്നതിലേക്ക് ഗൂഗിള്‍ അടുക്കുമ്പോള്‍ ബഹിരാകാശത്തെ ക്വാണ്ടം ക്ലസ്റ്ററുകളെക്കുറിച്ചുള്ള സുന്ദര്‍ പിച്ചൈയുടെ കാഴ്ചപ്പാട് പോലെ അതിന്റെ ഭാവി അഭിലാഷങ്ങള്‍ യാഥാര്‍ഥ്യമായേക്കാം.