വാഷിംഗ്ടൺ: ട്രാൻസ്‌ജെൻഡർ എന്ന് പരസ്യമായി പ്രഖ്യാപിച്ച 1000 അംഗങ്ങളെ യു.എസ് സൈന്യത്തിൽനിന്ന് ഉടൻ പുറത്താക്കാൻ പെന്റഗൺ. ഇക്കാര്യം തുറന്നുസമ്മതിക്കാത്തവർക്ക് സ്വയം രാജിവെക്കാൻ 30 ദിവസത്തെ സമയപരിധിയും അനുവദിച്ചു. ട്രാൻസ്‌ജെൻഡർമാരെ സൈന്യത്തിൽനിന്ന് പുറത്താക്കാനുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ് സുപ്രീംകോടതി അംഗീകരിച്ചതിന് പിന്നാലെയാണ് പെന്റഗൺ നീക്കം.
ട്രാൻസ്‌ജെൻഡർ സൈനികരെ പുറത്താക്കാനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്ന് പെന്റഗൺ വക്താവ് സീൻ പാർനെൽ അറിയിച്ചു. കഴിഞ്ഞ ഡിസംബർ ഒമ്പത് വരെയുള്ള കണക്ക് പ്രകാരം 4240 ട്രാൻസ്‌ജെൻഡർമാർ സൈന്യത്തിലുണ്ട്.
യുഎസ് സേനയിലെ 1000 ട്രാൻസ്‌ജെൻഡർ അംഗങ്ങളെ ഉടൻ പുറത്താക്കും
