പാകിസ്താന് ഐ.എം.എഫ് വായ്പ നൽകുന്നതിനെ എതിർത്ത് ഇന്ത്യ

പാകിസ്താന് ഐ.എം.എഫ് വായ്പ നൽകുന്നതിനെ എതിർത്ത് ഇന്ത്യ


ന്യൂഡൽഹി: അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) പാകിസ്താന് 230 കോടി ഡോളർ വായ്പ നൽകുന്നതിനെ എതിർത്ത് ഇന്ത്യ. രാഷ്ട്രത്തിന്റെ പിന്തുണയോടെ അതിർത്തി കടന്നുള്ള തീവ്രവാദത്തിനായി പണം ദുർവിനിയോഗം ചെയ്യുന്നതായി ആരോപിച്ചും ഇതുവരെയുള്ള സഹായം ചെലവഴിക്കുന്നതിലെ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ എതിർപ്പറിയിച്ചത്.

അതിനിടെ, പാകിസ്താന് വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഐ.എം.എഫ് എക്‌സിക്യൂട്ടിവ് ബോർഡ് വെള്ളിയാഴ്ച അവലോകന യോഗം ചേർന്നു. 100 കോടി ഡോളർ വായ്പ അനുവദിക്കാനാണ് യോഗം തീരുമാനിച്ചതെന്നാണ് പ്രാഥമിക വിവരം.