വാഷിംഗ്ടണ്‍: 2019-ല്‍ എഴുത്തുകാരി ഇ ജീന്‍ കരോളിനെ അപകീര്‍ത്തിപ്പെടുത്തിയതിന് പ്രസിഡന്റ് ട്രംപിനെതിരെ 83.3 മില്യണ്‍ ഡോളറിന്റെ വിധി ഫെഡറല്‍ അപ്പീല്‍ കോടതി ശരിവെച്ചു. മാന്‍ഹട്ടന്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ലൈംഗിക കുറ്റമാണ് അവര്‍ അദ്ദേഹത്തിനെതിരെ ആരോപിച്ചത്.
ഔദ്യോഗിക പ്രവൃത്തികള്‍ക്ക് പ്രസിഡന്റിന്റെ പ്രത്യേക അവകാശം നല്‍കിയ സുപ്രിം കോടതിയുടെ കഴിഞ്ഞ വര്‍ഷത്തെ തീരുമാനം കരോളിന്റെ കേസിലും ബാധകമാണെന്ന ട്രംപിന്റെ വാദവും കോടതി തള്ളി.