നേപ്പാളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്ത്യ റദ്ദാക്കി

നേപ്പാളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്ത്യ റദ്ദാക്കി


ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും നേപ്പാളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്തു. ജെന്‍ സി പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് നടപടി. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളാണ് റദ്ദ് ചെയ്തത്.

നേപ്പാളിലെ ഇന്ത്യക്കാര്‍ ജാഗ്രതയോടെ ഇരിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്നും വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്നും പൗരന്മാര്‍ക്കായി ഹെല്‍പ്പ് ലൈനുകള്‍ പുറത്തിറക്കിയതായും മന്ത്രാലയം അറിയിച്ചു. നേപ്പാള്‍ ഭരണകൂടം പുറപ്പടുവിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങളും നടപടികളും പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.