ബെംഗളൂരു: പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ 400ലേറെ ശാസ്ത്രജ്ഞന്മാര്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചതായി ഐ എസ് ആര്‍ ഒ മേധാവി വ്യക്തമാക്കി.
ഡ്രോണുകളുടെയും വ്യത്യസ്ത യുദ്ധോപകരണങ്ങളുടെയും വ്യാപകമായ ഉപയോഗവും തദ്ദേശീയമായി വികസിപ്പിച്ച ആകാശ് തീര്‍ പോലുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങളുടെയും കഴിവുകള്‍ പരീക്ഷിച്ച ഓപ്പറേഷന്‍ സിന്ദൂര്‍ സായുധ സംഘട്ടനങ്ങളില്‍ ബഹിരാകാശ മേഖലയുടെ പങ്ക് പ്രത്യേകം എടുത്തുകാണിച്ചിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറില്‍ ഭൂമി നിരീക്ഷണ, ആശയവിനിമയ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് പിന്തുണ നല്‍കുന്നതിനാണ് 400-ലധികം ശാസ്ത്രജ്ഞന്മാരുടെ 24 മണിക്കൂര്‍ സമയവും സേവനം ഉറപ്പുവരുത്തിയതെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ വി നാരായണന്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറില്‍ എല്ലാ ഉപഗ്രഹങ്ങളും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നും എല്ലാ ആവശ്യകതകളും നിറവേറ്റിയതായും അദ്ദേഹം പറഞ്ഞു.