ടെല്‍ അവീവ്: ഖത്തറില്‍ ഹമാസിന്റെ നേതൃത്വത്തിനെതിരെ ആക്രമണം നടത്താന്‍ അനുമതി നല്‍കുമ്പോള്‍ ഇസ്രായേല്‍ ലോകത്തെവിടെയും 'നമ്മുടെ ശത്രുക്കളുമായി കണക്കു തീര്‍ക്കും' എന്ന് ഐ ഡി എഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ പറഞ്ഞു.
ഇസ്രായേല്‍ രാഷ്ട്രത്തിന്റെ നാശത്തിന് നേതൃത്വം നല്‍കുക എന്ന ഏക അഭിലാഷം മാത്രമുള്ളവരാണ് ഹമാസെന്നും നമ്മുടെ ശത്രുക്കളുമായി കണക്കു തീര്‍ക്കാന്‍ തങ്ങള്‍ എല്ലായിടത്തും, ഏത് പരിധിയിലും, സമീപത്തും അകലെയുമായി ഈ ദൗത്യം തുടര്‍ന്നും നിര്‍വഹിക്കുമെന്നും ആക്രമണം നടത്താന്‍ പുറപ്പെട്ട ഇസ്രായേല്‍ വ്യോമസേന പൈലറ്റുമാരോട് അദ്ദേഹം പറയുന്നതായി ഐ ഡി എഫ് പ്രസിദ്ധീകരിച്ച പ്രസ്താവനകള്‍ പറയുന്നു.
ഒക്ടോബര്‍ 7ലെ എല്ലാ ഇരകള്‍ക്കും വേണ്ടി തങ്ങള്‍ ധാര്‍മ്മികമായ കണക്ക് തീര്‍ക്കുകയാണെന്നും തങ്ങളുടെ ബന്ദികളെ തിരികെ കൊണ്ടുവന്ന് ഹമാസിനെ പരാജയപ്പെടുത്തുന്നതുവരെ വിശ്രമിക്കുകയോ നിശബ്ദരായിരിക്കുകയോ ഇല്ലെന്ന് സമീര്‍ കൂട്ടിച്ചേര്‍ത്തു.