ഹമാസ് നേതാക്കളെ ഇസ്രായേല്‍ ഖത്തറില്‍ ലക്ഷ്യമിട്ടു

ഹമാസ് നേതാക്കളെ ഇസ്രായേല്‍ ഖത്തറില്‍ ലക്ഷ്യമിട്ടു


ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ഖത്തറില്‍ ആക്രമണം നടത്തി. ദോഹയില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് സ്ഫോടനം നടത്തിയതായി ഇസ്രായേല്‍ സൈന്യവും സ്ഥിരീകരിച്ചു.

കത്താറ ജില്ലയില്‍ ചൊവ്വാഴ്ച നടന്ന സ്ഫോടനം മുതിര്‍ന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള വധശ്രമമാണെന്ന് 'ഇസ്രായേല്‍' മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹമാസിന്റെ നേതൃത്വത്തെയും ആസ്ഥാനത്തെയും ലക്ഷ്യം വച്ചാണ് ഓപ്പറേഷന്‍ നടത്തിയതെന്ന് മുതിര്‍ന്ന ഇസ്രായേല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രമുഖ ഇസ്രായേല്‍ വാര്‍ത്താ ഏജന്‍സിയായ എന്‍12 പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഖത്തര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഹമാസ് നേതൃത്വത്തിനെതിരായ പ്രതികാര നടപടി എന്നാണ് ഒരു മുതിര്‍ന്ന ഇസ്രായേല്‍ ഉദ്യോഗസ്ഥന്‍ സംഭവത്തെ വിശേഷിപ്പിച്ചത്. ഓപ്പറേഷനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിനിധി സംഘം നിലവില്‍ ഖത്തറിലുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രാരംഭ അവ്യക്തതയ്ക്ക് ശേഷം, ലക്ഷ്യം ഹമാസ് നേതൃത്വവും അതിന്റെ ആസ്ഥാനവുമാണെന്ന് വ്യക്തമായി എന്ന് ഉദ്യോഗസ്ഥര്‍ എന്‍12 നോട് പറഞ്ഞു.

കിഴക്കന്‍ ജറുസലേമിലും ഇസ്രായേലും പാലസ്തീന്‍ ഗ്രൂപ്പുകളും ഉള്‍പ്പെടുന്ന മറ്റ് സംഘര്‍ഷ കേന്ദ്രങ്ങളിലും അടുത്തിടെയുണ്ടായ ആക്രമണങ്ങളെത്തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സ്‌ഫോടനം ഉണ്ടായത്.