ഉദ്ഘാടനത്തിനൊരുങ്ങുന്ന ഒബാമ സെന്ററിന്റെ നിര്‍മ്മാണ ചെലവ് 615 മില്യണ്‍ ഡോളറായി ഉയര്‍ന്നു

ഉദ്ഘാടനത്തിനൊരുങ്ങുന്ന ഒബാമ സെന്ററിന്റെ നിര്‍മ്മാണ ചെലവ് 615 മില്യണ്‍ ഡോളറായി ഉയര്‍ന്നു


: മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പേരില്‍ നിര്‍മ്മിക്കുന്ന ഒബാമ സെന്റര്‍ കാമ്പസ് നിര്‍മ്മാണ പൂര്‍ത്തീകരണത്തിലേക്ക്. വൈകാതെ ഉദ്ഘാടനം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന സെന്ററിന്റെ 2024 ഡിസംബര്‍ വരെയുള്ള നിര്‍മാണ ചെലവ് 615 മില്യന്‍ഡോളറായി ഉയര്‍ന്നു.

ഫൗണ്ടേഷന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഫൗണ്ടേഷന്റെ ഖജനാവിലേക്ക് വന്‍തോതില്‍ പണം എത്തിക്കുന്നതിനായി ഫണ്ട് ശേഖരണ ശ്രമങ്ങള്‍ തുടരുകയാണ്. മൊത്തം നിര്‍മ്മാണ ബജറ്റിനോട് നിലവിലെ ചെലവ് അടുത്തുവെന്നും കണക്കുകള്‍ കാണിക്കുന്നു.

കേന്ദ്രം ആദ്യമായി പരിഗണിച്ചപ്പോള്‍ മുതല്‍ 300 മില്യണ്‍ ഡോളറായിരുന്നു എസ്റ്റിമേറ്റ് തുക. അതിന്റെ ഇരട്ടിയിലധികം ഇപ്പോള്‍ ചെലവായി. 2017 ല്‍ ഡിസൈന്‍ അനാച്ഛാദനം ചെയ്തപ്പോള്‍ എസ്റ്റിമേറ്റ് 500 മില്യണ്‍ ഡോളറായും പിന്നീട് 2021 ല്‍ നിര്‍മ്മാണ ചെലവുകള്‍ക്കായി മാത്രം 700 മില്യണ്‍ ഡോളറായും ഫൗണ്ടേഷന്‍ ഉദ്യോഗസ്ഥര്‍ പരിഷ്‌കരിച്ചിരുന്നു.