ന്യൂയോര്‍ക്ക്: പുതുവത്സര ദിനത്തില്‍ അമേരിക്കയെ നടുക്കിയ ന്യൂ ഓര്‍ലിയാന്‍സിലെ ഭീകരാക്രമണം ആക്രമണത്തില്‍ കുറ്റക്കാരനെന്ന് സംശയിക്കുന്ന ഷംസുദ്ദീന്‍ ജബാറിന് പുറത്തുനിന്ന് നേരിട്ടോ അല്ലാതെയോ സഹായങ്ങള്‍ ലഭിച്ചിട്ടില്ലെന്നും പ്രതി ഒറ്റയ്ക്കാണ് ആക്രമണം നടത്തിതെന്നും എഫ്ബിഐ. പ്രതിയടക്കം 15 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഷംസുദ്ദീന്‍ ആരുമായും ബന്ധമില്ലാതെ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ആളാണ്. എന്നാല്‍ ഇയാള്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നുവെന്നും നടത്തിയ ഭീകരാക്രമണം തന്നെയാണെന്നും എഫ്ബിഐ വിശ്വസിക്കുന്നു.
അതേസമയം ന്യൂ ഓര്‍ലിയന്‍സില്‍ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റിയതും നിയുക്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഹോട്ടലിന് മുന്നില്‍ സൈബര്‍ട്രക്ക് കാര്‍ പൊട്ടിത്തെറിച്ച സംഭവവും തമ്മില്‍ ബന്ധമുണ്ടോ എന്ന ചോദ്യം നിലനില്‍ക്കുന്നുണ്ടെങ്കിലും അതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് എഫ്ബിഐ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സംശയങ്ങള്‍ പ്രസക്തമാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനും പറഞ്ഞിരുന്നു. എഫ്.ബി.ഐ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂ ഓര്‍ലിയന്‍സില്‍ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റി നടത്തിയ വെടിവയ്പ്പ് നടത്തിയ ഷംസുദ്ദീന്‍ ജബാറും ഡോണള്‍ഡ് ട്രംപിന്റെ ലാസ് വെഗാസിലെ ഹോട്ടലിന് മുന്നില്‍ ആക്രമണം നടത്തിയ മാത്യു ലിവല്‍സ്ബെര്‍ഗറും അമേരിക്കന്‍ സേനയിലെ സൈനികര്‍ ആയിരുന്നു എന്നതാണ് സംഭവങ്ങളിലെ ഒരു സാമ്യം. ജബാര്‍ സൈനിക സേവനത്തില്‍ നിന്ന് വിരമിച്ചിരുന്നു. എന്നാല്‍ മാത്യു ലിവല്‍സ്ബെര്‍ഗര്‍ നിരവധി ബഹുമതികള്‍ നേടിയ മികച്ച സൈനിക ഉദ്യോഗസ്ഥനായി യുഎസ് സേനയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. നിരവധി രാജ്യങ്ങളില്‍ ഇയാള്‍ സേനയുടെ ഭാഗമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രണ്ടുപേരും അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഒരേ യൂണിറ്റിലോ പ്രദേശത്തോ ആയിരുന്നില്ല.
ഇരുവരും നോര്‍ത്ത് കരോലിനയിലെ ഫോര്‍ട്ട് ബ്രാഗില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്, അവര്‍ ഒരേ മിലിറ്ററി യൂണിറ്റില്‍ സേവനമനുഷ്ഠിച്ചതായോ ഒരേ സമയം അവിടെ ഉണ്ടായിരുന്നതായോ രേഖകളില്ല. 2009-ലാണ് ഇരുവരും അഫ്ഗാനിസ്ഥാനില്‍ സേവനമനുഷ്ഠിച്ചത്.
സംഭവത്തില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ക്കായി ഇരുവരും വാടക കമ്പനിയായ ട്യൂറോയാണ് ഉപയോഗിച്ചത് എന്നത് യാദ്യശ്ചികമെന്നാണ് പൊലീസ് പറയുന്നത്.
പുതുവത്സര ദിനത്തിലെ കൂട്ടക്കൊലയ്ക്കുപിന്നില്‍ 'ഷംസുദ്ദീന്‍ ജബാര്‍ മാത്രം' എന്ന് നിഗമനം