വാഷിങ്ടണ്‍: യു എസ് സര്‍വകലാശാലകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ പ്രവേശനത്തില്‍ 17 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ എജ്യൂക്കേഷന്‍ (ഐ ഐ ഇ) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ആകെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 825 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അന്താരാഷ്ട്ര വിദ്യാര്‍ഥി പ്രവേശനത്തെ കുറിച്ചുള്ള 2025ലെ റിപ്പോര്‍ട്ടാണ് തിങ്കളാഴ്ച പുറത്തു വിട്ടത്.
ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണത്തിലും വന്‍ കുറവുണ്ട്. പി ജി വിദ്യാര്‍ഥികളില്‍ 9.5 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. സര്‍വേ നടത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏകദേശം 57 ശതമാനത്തിലും പുതിയ അന്താരാഷ്ട്ര വിദ്യാര്‍ഥി പ്രവേശനത്തില്‍ കുറവുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. 14 ശതമാനത്തില്‍ മുന്‍ വര്‍ഷത്തെ പോലെ തന്നെയാണ് പ്രവേശന നിരക്ക്.
ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വരവിലും വലിയ കുറവാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അമേരിക്കയിലേക്കുള്ള അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ പേരെത്തുന്നത് ഇന്ത്യയില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിസ നല്‍കുന്നതിനുള്ള കാലതാമസം ഉള്‍പ്പടെയുള്ളവയാണ് അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ അമേരിക്കയിലേയ്ക്കുള്ള യാത്രയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. 96 ശതമാനം സ്ഥാപനങ്ങളും ഈ കാരണമാണ് വിദ്യാര്‍ഥികള്‍ എത്താത്തിന് കാരണമെന്ന് അഭിപ്രായപ്പെട്ടു.
2024-25 വര്‍ഷത്തില്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ തൊട്ടു മുന്‍ വര്‍ഷത്തേക്കാള്‍ ഏഴു ശതമാനം കുറവായിരുന്നു. യു എസിലെ മൊത്തം അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 31 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ്. 22.6 ശതമാനമുള്ള ചൈനയാണ് തൊട്ടു പിന്നില്‍. 2023- 24 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ യു എസിലെ ചൈനീസ് വിദ്യാര്‍ഥികളുടെ എണ്ണം 25ല്‍ നാലു ശതമാനം കുറഞ്ഞു. 2023- 24നെ അപേക്ഷിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം 2025ല്‍ നാലു ശതമാനം കുറഞ്ഞു. 2023- 24നെ അപേക്ഷിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ബിരുദാനന്തര തലത്തില്‍ 9.5 ശതമാനം കുറഞ്ഞു. വിദ്യാര്‍ഥികളുടെ എണ്ണം 1.97 ലക്ഷത്തില്‍ നിന്ന് 1.78 ലക്ഷമായി താഴ്ന്നു.
