ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ ക്ലൗഡ് ഫ്‌ളെയര്‍ തകരാറിലായി. എക്‌സ്, കാന്‍വ, ഓപ്പണ്‍ എഐ, സ്‌പോട്ടിഫൈ തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകളെയെല്ലാം തകരാറ് ബാധിച്ചിട്ടുണ്ട്. ഡൗണ്‍ഡിറ്റക്ടറില്‍ ഇതു വരെ 7000 പരാതികളാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വെബ്‌സൈറ്റുകള്‍ ഉയര്‍ന്ന ട്രാഫിക് ലോഡുകള്‍ കൈകാര്യം ചെയ്യുന്നതിനും സൈബര്‍ ആക്രമണം ചെറുക്കുന്നതിനും കമന്റ് സ്പാം ഒഴിവാക്കുന്നതിനുമായാണ് ക്ലൗഡ് ഫ്‌ളെയറുകള്‍ ഉപയോഗിച്ചു വരുന്നത്.
തകരാറുള്ളതായി ക്ലൗഡ് ഫ്‌ളെയര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്താണ് പ്രശ്‌നത്തിന് കാരണമെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ക്ലൗഡ് ഫ്‌ളെയര്‍ വ്യക്തമാക്കി.
ഒരു മാസം മുന്‍പ് ഇതേ രീതിയില്‍ ക്ലൗഡ് ഫ്‌ളെയര്‍ തകരാറിലായത് ഓണ്‍ലൈന്‍ ഉപയോക്താക്കളെ വലച്ചിരുന്നു.
