സാക്രമെന്റോ: ജോണ്‍സണ്‍സ് ബേബി പൗഡര്‍ ഉപയോഗിച്ച് കാന്‍സര്‍ രോഗം ബാധിച്ച് മരിച്ച സ്ത്രീക്കും കുടുംബത്തിനും 966 മില്യന്‍ ഡോളര്‍ നഷ്ട പരിഹാരം നല്‍കണമെന്ന് കാലിഫോര്‍ണിയ കോടതി. പൗഡറിലെ ആസ്ബറ്റോസിന്റെ ഘടകമാണ് കാന്‍സറിന് കാരണം.
ഉയര്‍ന്ന അളവിലുള്ള ആസ്ബറ്റോസിന്റെ ഉപയോഗം മെസൊതലിയോമ എന്ന കാന്‍സര്‍ രോഗത്തിന് കാരണമാവുന്നുവെന്നാണ് കണ്ടെത്തല്‍.
പൗഡറില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ജെ ആന്റ് ജെ മറച്ചുവെച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം.
ബേബി പൗഡറില്‍ ആസ്ബറ്റോസിന്റെ അംശമുണ്ടെന്ന ഉപയോക്താക്കളുടെ ആരോപണത്തെ തുടര്‍ന്നുണ്ടായ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഏകദേശം 3 ബില്യണ്‍ ജെ ആന്റ് ജെയ്ക്ക് ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. അണ്ഡാശയ കാന്‍സറിനും മെസൊതലിയോമിയയ്ക്കും ഉത്പന്നം കാരണമായെന്ന് ആരോപിച്ച് 70,000ത്തിലധികം കേസുകള്‍ കമ്പനി ഇപ്പോഴും നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.