പാകിസ്താന്‍ വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം; 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്താന്‍ വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം; 11 പേര്‍ കൊല്ലപ്പെട്ടു


ഇസ്ലാമാബാദ്: അഫ്ഗാന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒന്‍പത് സൈനികരും രണ്ട് സൈനികരും ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക്കിസ്ഥാന്‍ താലിബാന്‍ രംഗത്തെത്തി.

പാക്കിസ്ഥാന്‍ സൈനിക വ്യൂഹത്തെ ലക്ഷ്യം വച്ച് വഴിയില്‍ ബോംബുകള്‍ സ്ഥാപിച്ചതിന് പുറമേ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തതായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ പാക്കിസ്ഥാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ 19 ഭീകരരെ കൊലപ്പെടുത്തുന്ന സൈനിക ഓപ്പറേഷനിലാണ് സൈനികര്‍ കൊല്ലപ്പെട്ടു എന്നാണ് വ്യക്തമാക്കുന്നത്.