ഒട്ടാവ: ഇന്ത്യയില്‍ ഒരു സിഖുകാരനെ തലപ്പാവ് അല്ലെങ്കില്‍ കാഡാ ധരിക്കാന്‍ അനുവദിക്കുമോ എന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ സ്വാഗതം ചെയ്ത് ഖാലിസ്ഥാനി തീവ്രവാദിയായി പ്രഖ്യാപിക്കപ്പെട്ട ഗുര്‍പത്വന്ത് സിംഗ് പന്നൂണ്‍.
രാഹുല്‍ ഗാന്ധിയുടെ ധീരവും മുന്തിയതുമായ പരാമര്‍ശങ്ങള്‍ പ്രത്യേക ഖാലിസ്ഥാനി രാഷ്ട്രത്തിനായുള്ള ആവശ്യത്തെ ന്യായീകരിക്കുന്നുവെന്ന് സിഖ് ഫോര്‍ ജസ്റ്റിസിന്റെ (എസ്എഫ്ജെ) സഹസ്ഥാപകനായ പന്നൂണ്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം
'ഒരു സിഖുകാരനെ തലപ്പാവ് ധരിക്കാന്‍ അനുവദിക്കുമോ... ഒരു സിഖുകാരനെ കാഡാ ധരിക്കാനോ ഗുരുദ്വാരയിലേക്ക് പോകാനോ അനുവദിക്കുമോ? ആ ആവകാശത്തിനുവേണ്ടിയാണ് ഇന്ത്യയില്‍ പോരാട്ടം നടക്കുന്നത്. അത് സിഖുകാര്‍ക്ക് മാത്രമല്ല, എല്ലാ മതങ്ങള്‍ക്കും വേണ്ടിയുള്ളതാണ് '
.അമേരിക്കയിലെ വിര്‍ജീനിയയിലെ ഹെര്ഡനില് തിങ്കളാഴ്ച (സെപ്റ്റംബര്‍ 9) നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെപ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
എസ്എഫ്ജെയുടെ ആഗോള ഖാലിസ്ഥാന്‍ റഫറണ്ടം പ്രചാരണത്തെ ഗാന്ധി സാധൂകരിച്ചുവെന്ന് പന്നൂണ്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.
'ധീരവും മാര്‍ഗ ദര്‍ശകവും'
ഗാന്ധിയുടെ പരാമര്‍ശങ്ങളെ 'ധീരവും മാര്‍ഗ ദര്‍ശകവും' എന്ന് വിശേഷിപ്പിച്ച പന്നൂണ്‍, 'ഇന്ത്യയിലെ സിഖുകാര്‍ക്കുള്ള അസ്തിത്വ ഭീഷണിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന ധീരവും മുന്‍നിരയിലുള്ളതും മാത്രമല്ല, 1947 മുതല്‍ ഇന്ത്യയില്‍ തുടര്‍ച്ചയായ ഭരണകൂടങ്ങള്‍ക്ക് കീഴില്‍ സിഖുകാര്‍ അഭിമുഖീകരിക്കുന്നതിന്റെ വസ്തുതാപരമായ ചരിത്രത്തില്‍ ഉറച്ചുനില്‍ക്കുന്നതും സിഖ് മാതൃരാജ്യമായ ഖാലിസ്ഥാന്‍ സ്ഥാപിക്കുന്നതിനുള്ള പഞ്ചാബ് സ്വാതന്ത്ര്യ റഫറണ്ടത്തിന്റെ ന്യായീകരണത്തെക്കുറിച്ചുള്ള എസ്എഫ്ജെയുടെ നിലപാടിനെ സ്ഥിരീകരിക്കുന്നതുമാണ് എന്നും പറഞ്ഞു.
ആര്‍എസ്എസ് ചില മതങ്ങളെയും ഭാഷകളെയും സമുദായങ്ങളെയും മറ്റുള്ളവരേക്കാള്‍ താഴ്ന്നവരായി കണക്കാക്കുന്നുവെന്നും യുഎസിലെ ഇന്ത്യന്‍ അമേരിക്കക്കാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റ് അംഗവുമായ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
ഇന്ത്യയിലെ പോരാട്ടം രാഷ്ട്രീയത്തെക്കുറിച്ചല്ല, മറിച്ച് അവരുടെ മതം സ്വതന്ത്രമായി ആചരിക്കാനുള്ള വ്യക്തികളുടെ അവകാശത്തെക്കുറിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിഖുകാരെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ പിന്തുണച്ച് ഖാലിസ്ഥാന്‍ തീവ്രവാദി പന്നൂണ്‍