വാഷിംഗ്ടണ്‍: 30 ലധികം സംസ്ഥാനങ്ങളിലായി 60 ദശലക്ഷത്തിലധികം അമേരിക്കക്കാര്‍ അതിശൈത്യത്തിന്റെ പിടിയില്‍. ദശാബ്ദത്തിനിടയിലെ ഏറ്റവും കനത്ത മഞ്ഞുവീഴ്ചയും തണുത്ത താപനിലയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.ഈ സംസ്ഥാനങ്ങളിലൂടെ ഒരു വലിയ ശൈത്യകാല കൊടുങ്കാറ്റ് കടന്നുപോകുന്നതിനാല്‍ കൊടുംതണുപ്പും കനത്ത മഞ്ഞുവീഴ്ചയും ജനജീവിതത്തെ സാരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.
കൊടുങ്കാറ്റിനെ തുടര്‍ന്ന് ആയിരക്കണക്കിന് വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്തു, നിരവധി റോഡുകളില്‍ മഞ്ഞ് പാളികള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു. സ്‌കൂളുകള്‍ അടച്ചു
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കന്‍സാസിലും മിസോറിയിലും മഞ്ഞുവീഴ്ച വൈറ്റ്ഔട്ട് അവസ്ഥ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു
കെന്റക്കി, വിര്‍ജീനിയ, വെസ്റ്റ് വിര്‍ജീനിയ, അര്‍ക്കന്‍സാസ്, ന്യൂജേഴ്‌സിയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂജേഴ്‌സിയുടെ ചില ഭാഗങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
'കനത്ത മഞ്ഞുവീഴ്ച, തണുത്തുറഞ്ഞ മഴ, ശക്തമായ ശീതക്കാറ്റ്, തണുത്തുറഞ്ഞ താപനില' എന്നിവ ചൂണ്ടിക്കാട്ടി ന്യൂജേഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി നിരവധി കൗണ്ടികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
അറ്റ്‌ലാന്റിക്, ബര്‍ലിംഗ്ടണ്‍, കാംഡെന്‍, കേപ് മെയ്, കംബര്‍ലാന്‍ഡ്, ഗ്ലൗസെസ്റ്റര്‍, സലേം എന്നിവയാണ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുന്ന കൗണ്ടികള്‍.
എല്ലാ യാത്രകളും ഒഴിവാക്കാനുള്ള മുന്നറിയിപ്പുകള്‍ മര്‍ഫി പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.
30 സംസ്ഥാനങ്ങളില്‍ 60 ദശലക്ഷത്തിലധികം അമേരിക്കക്കാര്‍ അതിശൈത്യത്തിന്റെ പിടിയില്‍; ദേശീയ അടിയന്തരാവസ്ഥ