പുതുതലമുറയ്ക്ക് വാഴിമാറുന്നു; കമല കഴിവും പ്രവര്‍ത്തന പരിചയവും ഉള്ള വ്യക്തി-പ്രസിഡന്റ് ജോ ബൈഡന്‍

പുതുതലമുറയ്ക്ക് വാഴിമാറുന്നു; കമല കഴിവും പ്രവര്‍ത്തന പരിചയവും ഉള്ള വ്യക്തി-പ്രസിഡന്റ് ജോ ബൈഡന്‍


വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് നാടകീയമായി പിന്മാറ്റം പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ ജോ ബൈഡന്‍. പുതുതലമുറക്ക് വഴിമാറുകയാണ് യു.എസ് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന് ജോ ബൈഡന്‍ പറഞ്ഞു. രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിതെന്നും ബൈഡന്‍ വ്യക്തമാക്കി.

പുതുതലമുറക്ക് വഴിമാറുക എന്നതാണ് ഏറ്റവും നല്ല വഴിയെന്ന് ഞാന്‍ തീരുമാനിച്ചു. അതാണ് നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. നിങ്ങള്‍ക്കറിയാമോ, പൊതുജീവിതത്തില്‍ ദീര്‍ഘകാലത്തെ അനുഭവത്തിന് ഒരു സമയവും സ്ഥലവും ഉണ്ട്. പുതിയ ശബ്ദങ്ങള്‍, പുത്തന്‍ ശബ്ദങ്ങള്‍, അതെ, ചെറുപ്പക്കാര്‍ക്കുള്ള സമയവും സ്ഥലവും ഇപ്പോഴുമുണ്ട്'  ബൈഡന്‍ വ്യക്തമാക്കി.

50 വര്‍ഷത്തലേറെയായി ഈ രാജ്യത്തെ സേവിക്കുന്നത് എന്റെ ജീവിതത്തിലെ ഭാഗ്യമാണ്. സ്‌ക്രാന്റണിലെ പെന്‍സില്‍വാനിയയിലും ഡെലവെയറിലെ ക്ലേമോണ്ടിലും നിന്നുള്ള തുടക്കം മുതല്‍ ഇടര്‍ച്ചയുള്ള ഒരു കുട്ടിക്ക് ഒരു ദിവസം അമേരിക്കയുടെ പ്രസിഡന്റായി ഓവല്‍ ഓഫീസിലെ റെസൊല്യൂട്ട് ഡെസ്‌കിന് പിന്നില്‍ ഇരിക്കാന്‍ ഭൂമിയില്‍ മറ്റൊരിടത്തും കഴിയില്ല.

ഈ വിശുദ്ധ സ്ഥലത്ത്, അസാധാരണക്കാരായ അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഛായാചിത്രങ്ങള്‍ക്കു നടുവില്‍  ഞാന്‍ ഇപ്പോള്‍ ഉള്ളത്. ഈ രാജ്യത്തെ നയിക്കുന്ന അനശ്വരമായ വാക്കുകള്‍ തോമസ് ജെഫേഴ്‌സണ്‍ എഴുതി. പ്രസിഡന്റുമാര്‍ രാജാക്കന്മാരല്ലെന്ന് ജോര്‍ജ് വാഷിംഗ്ടണ്‍ നമുക്ക് കാണിച്ചുതന്നു. വിദ്വേഷം നിരസിക്കാന്‍ ഞങ്ങളോട് അഭ്യര്‍ഥിച്ച എബ്രഹാം ലിങ്കണും ഭയം നിരസിക്കാന്‍ നമ്മളെ പ്രചോദിപ്പിച്ച ഫ്രാങ്ക്‌ലിന്‍ റൂസ്‌വെല്‍റ്റുമുള്ള ഈ ഓഫീസിനെ ബഹുമാനിക്കുന്നു. എന്നാല്‍, ഞാന്‍ എന്റെ രാജ്യത്തെ കൂടുതല്‍ സ്‌നേഹിക്കുന്നുവെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രഡിഡന്റ് സ്ഥാനാര്‍ഥിയായ കമല ഹാരിസിനെതിരെ ഡോണള്‍ഡ് ട്രംപ് ഉന്നയിച്ച ആരോപണങ്ങള്‍ക്കും ബൈഡന്‍ മറുപടി നല്‍കി. വൈസ് പ്രസിഡന്റ് കമല ഹാരിസിന് നന്ദി പറഞ്ഞ ബൈഡന്‍, കമല അനുഭവ പരിചയമുള്ള ആളാണെന്ന് വിശേഷിപ്പിച്ചു. കമല ശക്തയും കഴിവുമുള്ള ആളുമാണ്. അവര്‍ തന്റെ അവിശ്വസനീയമായ പങ്കാളിയും നമ്മുടെ രാജ്യത്തിന്റെ നേതാവുമാണ്. ഇനി പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടത് അമേരിക്കന്‍ ജനതയാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് ഒരാഴ്ചയായി ഡെലവേറിലെ തന്റെ വസതിയില്‍ കഴിയുകയായിരുന്ന ബൈഡന്‍ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസില്‍ മടങ്ങിയെത്തിയത്. ട്രംപുമായി നടന്ന സംവാദത്തില്‍ തിരച്ചടി നേരിടുകയും ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുകയും ചെയ്തതോടെയാണ് ബൈഡന്‍ പ്രസിഡന്റ് മത്സരത്തില്‍ നിന്ന് പിന്‍വാങ്ങിയത്.