മലയാളി ആനന്ദ് നമ്പ്യാര്‍ക്ക് മിന്നുന്ന വിജയം

മലയാളി ആനന്ദ് നമ്പ്യാര്‍ക്ക് മിന്നുന്ന വിജയം


ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി ലെജിസ്ലേറ്ററായി മലയാളി ആനന്ദ് നമ്പ്യാര്‍ക്ക് ജയം. ഡിസ്ട്രിക്ട് ഏഴില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്നു അദ്ദേഹം. 

കോര്‍പ്പറേറ്റ് മേഖലയിലെ ജോലി ഉപേക്ഷിച്ച് പൂര്‍ണ്ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാണ് ആനന്ദ് നമ്പ്യാര്‍ ജയം കുറിച്ചത്. വെസ്റ്റ് ചെസ്റ്ററിലെ ഏഷ്യന്‍ അമേരിക്കക്കാര്‍ക്ക് അര്‍ഹമായ കൗണ്ടി വിഭവങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ജനങ്ങള്‍ ശ്രദ്ധിക്കുമ്പോഴാണ് സര്‍ക്കാര്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നതെന്ന് വിശ്വസിക്കുന്ന അദ്ദേഹം യു എസ് രാഷ്ട്രീയത്തിലെ വര്‍ധിക്കുന്ന ഇന്ത്യന്‍ സ്വാധീനത്തിന്റെ തെളിവ് കൂടിയാണ്. ഗുജറാത്തി വംശജയായ ഹേമയാണ് അദ്ദേഹത്തിന്റെ ഭാര്യ. കുമാര്‍, സച്ചിന്‍, സിമ്രാന്‍ എന്നിവര്‍ മക്കളാണ്.