വാഷിംഗ്ടണ്‍: എച്ച് 1 ബി വിസ പ്രോഗ്രാമിന് നിയുക്ത യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അറിയിച്ചു. നേരത്തെ സ്വീകരിച്ച നിലപാടില്‍ നിന്നുള്ള ട്രംപിന്റെ പ്രധാന മാറ്റമാണിത്. മഹത്തായ പ്രോഗ്രാം എന്നാണ് ട്രംപ് ഇതിനെ വിളിച്ചത്. മാത്രമല്ല താന്‍ എല്ലായ്‌പ്പോഴും അതിന് അനുകൂലമായിരുന്നുവെന്നും പറഞ്ഞു.
ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ ടെലിഫോണിക് അഭിമുഖത്തില്‍ തനിക്കെല്ലായ്‌പ്പോഴും വിസകള്‍ ഇഷ്ടമാണെന്നും എല്ലായ്‌പ്പോഴും വിസകളെ അനുകൂലിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തനിക്ക് നിരവധി എച്ച് 1 ബി വിസകളുണ്ടെന്നും അതില്‍ തനിക്ക് വിശ്വാസമുണ്ടെന്നും പല തവണ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും ഇതൊരു മികച്ച പ്രോഗ്രാമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റായിരുന്ന ആദ്യ സമയത്ത് ട്രംപ് ദുരുപയോഗവും സാമ്പത്തിക ബുദ്ധിമുട്ടും ആശങ്കകളും ചൂണ്ടിക്കാട്ടി ഭരണകൂടം എച്ച് 1 ബി വിസകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.