മാഗ്നസ് കാള്‍സണും ഇയാല്‍ നെപോംനിയാച്ചിയും കിരീടത്തിനായി ഒത്തുകളിച്ചെന്ന് ചെസ് ആരാധകര്‍

മാഗ്നസ് കാള്‍സണും ഇയാല്‍ നെപോംനിയാച്ചിയും കിരീടത്തിനായി ഒത്തുകളിച്ചെന്ന് ചെസ് ആരാധകര്‍

ന്യൂയോര്‍ക്ക്: ഡിസംബര്‍ 31-ന് ന്യൂയോര്‍ക്കില്‍ നടന്ന 2024-ലെ ലോക ബ്ലിറ്റ്സ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഗ്രാന്‍ഡ്മാസ്റ്റേഴ്സ് മാഗ്‌നസ് കാള്‍സണും ഇയാന്‍ നെപോംനിയാച്ചിയും പങ്കിട്ടതിനെ തുടര്‍ന്ന് ചെസ് ലോകം വിവാദങ്ങളിലായി. കിരീടം സംയുക്തമായി നല്‍കിയതിന് ലോക ചെസ്സ് ഭരണ സമിതിയായ ഫിഡെ അനുമതി നല്‍കിയെങ്കിലും ഇത് വ്യാപകമായ വിമര്‍ശനത്തിന് കാരണമായി. മാത്രമല്ല ചാമ്പ്യന്‍ഷിപ്പിന്റെ സമഗ്രതയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു.

ഫൈനലില്‍ കാള്‍സണ്‍ ആദ്യം ആധിപത്യം പുലര്‍ത്തി ആദ്യ രണ്ട് ഗെയിമുകള്‍ ജയിച്ചെങ്കിലും നെപോംനിയാച്ചി 2-2 ന് സമനില പിടിക്കുകയായിരുന്നു. തുടര്‍ന്നുള്ള മൂന്ന് സഡന്‍-ഡെത്ത് ഗെയിമുകളും സമനിലയില്‍ അവസാനിച്ചുതോടെയാണ് കാള്‍സനെ കിരീടം പങ്കിടാനുള്ള നിര്‍ദ്ദേശത്തിലേക്ക് നയിച്ചത്. ചര്‍ച്ചകള്‍ക്ക് ശേഷം രണ്ട് കളിക്കാരെയും 2024ലെ ലോക ബ്ലിറ്റ്‌സ് ചാമ്പ്യന്മാരായി പ്രഖ്യാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

തിനിടെ വിവാദം വര്‍ധിപ്പിക്കുന്ന തരത്തില്‍ ഫൈനലിനിടെ കാള്‍സണും നെപോംനിയാച്ചിയും സ്റ്റേജിന് പിറകില്‍ സംസാരിക്കുന്ന വൈറല്‍ വീഡിയോ പ്രത്യക്ഷപ്പെട്ടു. ടൈറ്റില്‍ പങ്കിടാനുള്ള അവരുടെ നിര്‍ദ്ദേശം ഫിഡെ നിരസിച്ചാല്‍ ചെറിയ സമനിലകള്‍ കളിക്കാം എന്ന് കാള്‍സണ്‍ നെപോംനിയാച്ചിയോട് നിര്‍ദ്ദേശിക്കുന്നത് കേള്‍ക്കാനാവും. ഇത് ഒത്തുകളി ആരോപണത്തിന് കാരണമായി. രണ്ട് താരങ്ങളും ഒത്തുകളിച്ചെന്നാണ് നിരവധി ആരാധകര്‍ ആരോപിച്ചത്. അവര്‍ മത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമായി സംസാരിച്ചുവെന്നും അത് ക്യാമറയില്‍ പതിഞ്ഞിരിക്കുന്നുവെന്നും അപമാനകരമാണെന്നുമാണ് ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് എഴുതിയത്. 

ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ശ്രീനാഥ് നാരായണന്‍ ഈ സംഭവം 'പല തലങ്ങളിലും തെറ്റായി' എന്ന് പറയുകകയും നിയന്ത്രണങ്ങള്‍ക്ക് മേല്‍ ഫിഡെയെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന് ആരോപിക്കുകയും ചെയ്തു.