വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് സ്ത്രീകളെ വിട്ടയക്കണമെന്ന് ഇറാനോട് ട്രംപിന്റെ അഭ്യര്‍ഥന

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് സ്ത്രീകളെ വിട്ടയക്കണമെന്ന് ഇറാനോട് ട്രംപിന്റെ അഭ്യര്‍ഥന


വാഷിംഗ്ടണ്‍: ഇസ്ലാമാബാദില്‍ നടക്കാനിരിക്കുന്ന നിര്‍ണായക സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി വധശിക്ഷ നേരിടുന്ന എട്ട് സ്ത്രീകളെ വിട്ടയക്കണമെന്ന് യുഎ സ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇറാനോട് അഭ്യര്‍ഥിച്ചു. യു എസ്- ഇറാന്‍ 14 ദിവസത്തെ വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ് പ്രതികരിച്ചത്.

സ്ത്രീകളെ മോചിപ്പിച്ചാല്‍ അതിനെ എല്ലാവരും മാനിക്കുമെന്നും ദയവായി അവര്‍ക്കൊന്നും ദോഷം വരുത്തരുതെന്നും ചര്‍ച്ചകള്‍ക്ക് അതൊരു മികച്ച തുടക്കമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനിലെ ന്യായവ്യവസ്ഥ എട്ട് സ്ത്രീകള്‍ക്ക് വധശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങുന്നുവെന്ന സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ട്രംപിന്റെ ഇടപെടല്‍ ഉണ്ടായത്. എന്നാല്‍, സ്ത്രീകളുടെ വ്യക്തിത്വമോ അവര്‍ക്കെതിരായ കുറ്റാരോപണങ്ങളോ സംബന്ധിച്ച് ഇറാന്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. എന്നിരുന്നാലും, ട്രംപിന്റെ പരസ്യ അഭ്യര്‍ഥന ഈ വിഷയത്തെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പ്രധാന ചര്‍ച്ചാവിഷയമാക്കി ഉയര്‍ത്തിയിട്ടുണ്ട്.