വാഷിംഗ്ടണ്‍: യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ പ്രത്യേകം കൂടിക്കാഴ്ച നടത്തും. യുക്രെയ്‌നിലെയും പശ്ചിമേഷ്യയിലെയും നിലവിലെ സംഘര്‍ഷങ്ങളാണ് ചര്‍ച്ചകളിലെ പ്രധാന വിഷയമാകുക.
വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയില്‍ ഇറാനെതിരായ യുദ്ധം, ലെബനനുമായുള്ള ചര്‍ച്ചകളിലെ പുരോഗതി, അബ്രഹാം ഉടമ്പടികള്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ എന്നിവ പ്രധാനമായും ചര്‍ച്ച ചെയ്യും.
ഇറാനുമായി ബന്ധപ്പെട്ട വിഷയത്തില്‍ താനും നെതന്യാഹുവും എല്ലാ കാര്യങ്ങളിലും ഒരേ നിലപാടിലല്ലെന്ന് ട്രംപ് തിങ്കളാഴ്ച സമ്മതിച്ചു. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചില വിഷയങ്ങളില്‍ ചെറിയ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും തങ്ങള്‍ ഏറെ അടുത്ത നിലപാടിലാണെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി, അമേരിക്കന്‍ സൈനിക താവളങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ റഷ്യ ഇറാന് കൈമാറുന്നുവെന്ന സെലെന്‍സ്‌കിയുടെ ആരോപണവും ട്രംപ് തള്ളിക്കളഞ്ഞു.
അന്തരിച്ച അമേരിക്കന്‍ സെനറ്റര്‍ ലിന്‍ഡ്സി ഗ്രഹാമിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുന്നതിന് നെതന്യാഹുവും സെലെന്‍സ്‌കിയും ചൊവ്വാഴ്ച വാഷിംഗ്ടണിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
