വാഷിംഗ്ടണ്‍: അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) കമ്മിഷണര്‍ സ്ഥാനത്തേക്ക് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ച ഡോ. ഹൈഡി ഓവര്‍ട്ടന്റെ നാമനിര്‍ദേശം പിന്‍വലിച്ചു. ചൊവ്വാഴ്ചയാണ് തീരുമാനം. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ സെനറ്റര്‍മാരുടെ പിന്തുണ നേടാന്‍ ഓവര്‍ട്ടന്റെ നാമനിര്‍ദേശത്തിന് കഴിഞ്ഞിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗര്‍ഭച്ഛിദ്രം, വാക്‌സിനുകള്‍, ഇ സിഗരറ്റ് ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഓവര്‍ട്ടന്‍ സ്വീകരിച്ച നിലപാടുകളെച്ചൊല്ലി നിരവധി റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്ക് ആശങ്കയുണ്ടായിരുന്നു. സെനറ്റിലെ ബന്ധപ്പെട്ട സമിതിയിലെ റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ നിലപാടുകള്‍ അറിയാവുന്ന വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സെനറ്റിന്റെ അംഗീകാരം ലഭിക്കുന്നതില്‍ രാഷ്ട്രീയ പിന്തുണ നിര്‍ണായകമായിരിക്കെ, പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ എതിര്‍പ്പുയര്‍ന്നതാണ് നാമനിര്‍ദേശം പിന്‍വലിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. എഫ്.ഡി.എയുടെ തലപ്പത്തേക്ക് ഇനി ആരെയാണ് ട്രംപ് ഭരണകൂടം പരിഗണിക്കുകയെന്നത് വ്യക്തമല്ല.
എഫ്.ഡി.എ മേധാവി സ്ഥാനത്തേക്കുള്ള ഡോ. ഹൈഡി ഓവര്‍ട്ടന്റെ നാമനിര്‍ദേശം പിന്‍വലിച്ച് ട്രംപ് ഭരണകൂടം
