വാഷിംഗ്ടണ്‍: ഇന്ത്യയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദപഠനത്തിന് ശേഷം യുഎസില്‍ ജോലി പരിചയം നേടാന്‍ അനുവദിക്കുന്ന ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ് (ഒപിടി) പ്രോഗ്രാം അവസാനിപ്പിക്കാന്‍ യുഎസ് നീക്കം. വിദേശ ജോലിക്കാരുടെ യോഗ്യതകളെക്കുറിച്ചുള്ള സൂക്ഷ്മപരിശോധനകള്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് ആശങ്കകള്‍ വര്‍ദ്ധിച്ചുവരുന്നതിനിടയിലാണ് വിദ്യാര്‍ത്ഥികളുടെ വര്‍ക്ക് പെര്‍മിറ്റ് നിര്‍ത്തലാക്കാനുള്ള നീക്കം.
അമേരിക്കന്‍ ജോലികള്‍ നിറയ്ക്കാന്‍ ഒപിടി പ്രോഗ്രാം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. പരമ്പരാഗത ചാനലുകളെ മറികടന്ന് കുറുക്കുവഴിയെന്ന നിലയില്‍ ഒപിടി പദ്ധതി ഉപയോഗിച്ച് ദീര്‍ഘകാല കുടിയേറ്റം നടത്തുന്നു എന്നാണ് ആരോപണം.
തുടക്കത്തില്‍ താല്‍ക്കാലിക നൈപുണ്യ വികസനത്തിനായി രൂപകല്‍പ്പന ചെയ്ത ഒപിടി പ്രോഗ്രാം, എഫ്-1 വിസയിലുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റെം ബിരുദം ഉണ്ടെങ്കില്‍ മൂന്ന് വര്‍ഷം വരെ യുഎസില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്നു. ഇത് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും തൊഴില്‍ അവസരങ്ങള്‍ക്കായി യുഎസ് ബിരുദധാരികളുമായി മത്സരിക്കുന്നുവെന്നും വിമര്‍ശകര്‍ അവകാശപ്പെടുന്നു, ഇതിനെ യുഎസ് തൊഴില്‍ വിപണിയിലേക്കുള്ള 'പിന്‍വാതില്‍' പ്രവേശനം എന്നാണ് വിളിക്കുന്നത്.
യുഎസ് ടെക് വര്‍ക്കേഴ്‌സ് ഗ്രൂപ്പ് ഈ പദ്ധതിയെ എതിര്‍ക്കുകയും 'ഒപിടി പ്രോഗ്രാം വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇന്റേണ്‍ഷിപ്പായി വേഷമിട്ട ഒരു അതിഥി തൊഴിലാളി പദ്ധതിയാണ് ' എന്ന് വിമര്‍ശിക്കുകയും ചെയ്യുന്നു. സര്‍വകലാശാലകള്‍ വിദ്യാഭ്യാസത്തിന് പകരം വര്‍ക്ക് പെര്‍മിറ്റുകള്‍ വില്‍ക്കുകയാണ്. ഡിഎസിഎ (ഡിഫെര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് അറൈവല്‍സ്) പോലെ നിയമവിരുദ്ധമായി സൃഷ്ടിച്ച അമേരിക്കന്‍ കോളേജ് ബിരുദധാരികളെ അന്യായമായ മത്സരത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായി ഒപിടി അവസാനിപ്പിക്കണമെന്ന് ഗ്രൂപ്പ് എക്‌സില്‍ എഴുതിയ കുറിപ്പില്‍ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടു.
മാത്രമല്ല, പ്രൊഫഷണല്‍ അവസരങ്ങള്‍ക്കും എച്ച്-1 ബി വിസകള്‍ക്കുമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഈ പദ്ധതിയെ ആശ്രയിക്കുന്നു. അമേരിക്കന്‍ തൊഴിലാളികളെ ഉപദ്രവിക്കുന്നുവെന്ന് പ്രഖ്യാപിച്ച് വാഷിംഗ്ടണ്‍ അലയന്‍സ് ഓഫ് ടെക്‌നോളജി വര്‍ക്കേഴ്‌സ് (വാഷ്ടെക്) 2023-ല്‍ ഈ പരിപാടിക്കെതിരെ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, അപ്പീല്‍ കോടതി കീഴ്‌ക്കോടതിയുടെ വിധി ശരിവയ്ക്കുകയും പരിപാടി സാധൂകരിക്കുകയും ചെയ്തു.
പരിപാടിയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ചില നയരൂപീകരണക്കാര്‍ ഇത് ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റുള്ളവര്‍ അന്താരാഷ്ട്ര പ്രതിഭകളെ ആകര്‍ഷിക്കുന്നതിനും യുഎസ് സമ്പദ്വ്യവസ്ഥയെ ഉയര്‍ത്തുന്നതിനും പദ്ധതി അത്യാവശ്യമാണെന്ന് വാദിക്കുന്നു. റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് ഭരണകൂടങ്ങള്‍ ഒപിടി പരിപാടി അതിന്റെ സാമ്പത്തികവും സാംസ്‌കാരികവുമായ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി കാലാകാലങ്ങളില്‍ വിപുലീകരിച്ചിട്ടുണ്ട്.
ഒപിടി ഇല്ലാതാക്കുന്നത് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായുള്ള യുഎസ് സര്‍വകലാശാലകളുടെ ആകര്‍ഷണത്തെ ബാധിക്കുകയും അവര്‍ നല്‍കുന്ന സാമ്പത്തിക, അക്കാദമിക വിഭവങ്ങളെ ബാധിക്കുകയും ചെയ്യും. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ യുഎസ് സമ്പദ്വ്യവസ്ഥയ്ക്ക് കോടിക്കണക്കിന് ഡോളര്‍ സംഭാവന നല്‍കുന്നുണ്ട്. പദ്ധതി തുടരണോ ഉപേക്ഷിക്കണോ എന്നു തീരുമാനിക്കുമ്പോള്‍ ഇത് ഒരു സുപ്രധാന പരിഗണനയാണ്.
യുഎസിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് അവസാനിപ്പിക്കണമെന്ന ആവശ്യം ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായേക്കും