വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോൺന്റ്‌സ് ഡിന്നർ ചടങ്ങിനിടെ വെടിവെപ്പ് ഉണ്ടായതിനെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വേദിയിൽ നിന്ന് അടിയന്തരമായി മാറ്റുകയായിരുന്നു. ശനിയാഴ്ച രാത്രി പരിപാടി നടന്ന ഹോട്ടലിലാണ് സംഭവം.
ട്രംപിന് യാതൊരു പരിക്കുമില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ അദ്ദേഹം സോഷ്യൽ മീഡിയയിൽ പ്രതികരിച്ച് വൈറ്റ് ഹൗസിൽ ഉടൻ വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തതായി എഫ്ബിഐ അറിയിച്ചു. സുരക്ഷാ പരിശോധന നടക്കുന്ന ഭാഗത്തിന് സമീപമാണ് വെടിവെപ്പ് നടന്നത്.
വൈറ്റ് ഹൗസ് പ്രസ് പൂളിന്റെ വിവരമനുസരിച്ച്, 'വെടിവെപ്പ്' എന്ന മുന്നറിയിപ്പ് ഉയർന്നതോടെ ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥർ വേഗത്തിൽ പ്രസിഡന്റിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്.
വൈറ്റ് ഹൗസ് ഡിന്നറിൽ വെടിവെപ്പ്;പ്രതി കസ്റ്റഡിയിൽ; വാർത്താസമ്മേളനം നടത്തുമെന്ന് ട്രംപ്
