ക്രെംലിന്‍ : യുക്രെയ്‌നില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച അമേരിക്കയും റഷ്യയും തമ്മിലുള്ള ചര്‍ച്ചകള്‍ മൂന്നാം ഇടവേളയ്ക്ക് ശേഷം റിയാദില്‍ പുനരാരംഭിച്ചതായി റഷ്യന്‍ സ്‌റ്റേറ്റ് വാര്‍ത്താ ഏജന്‍സിയായ റിയ നോവോസ്റ്റി റിപ്പോര്‍ട്ട് ചെയ്തു. ഇരു പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ചകള്‍ ഏകദേശം പത്ത് മണിക്കൂറായി തുടരുകയാണെന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു ഉറവിടത്തെ ഉദ്ധരിച്ച് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.
യുഎസും ഉക്രെയ്ന്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള അടുത്ത ദിവസമാണ് റഷ്യ-യുഎസ് ചര്‍ച്ചകള്‍ നടക്കുന്നത്. നിലവിലെ റൗണ്ട് കരിങ്കടലില്‍ കപ്പല്‍ ചാല്‍ സംരക്ഷണത്തിനും വിശാലമായ ഒരു വെടിനിര്‍ത്തലിനും വേണ്ടിയുള്ള വാഷിംഗ്ടണിന്റെ ശ്രമത്തില്‍ കേന്ദ്രീകരിക്കുമെന്നാണ് പ്രതീക്ഷ. മീറ്റിംഗ് നടക്കുന്ന ഹോട്ടലില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടതിനാല്‍ ചര്‍ച്ചകള്‍ അടച്ചിട്ട വാതിലുകള്‍ക്ക് പിന്നിലാണെന്ന് യുക്രേനിയന്‍ ഔട്ട്‌ലെറ്റ് സസ്പില്‍നെ റിപ്പോര്‍ട്ട് ചെയ്തു.
'ബ്ലാക് സീ' ദൗത്യത്തിന്റെ കാര്യവും സംരംഭം പുതുക്കലുമായി ബന്ധപ്പെട്ട എല്ലാം അജണ്ടയിലുണ്ട്' എന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. 2023 ല്‍ മോസ്‌കോ ബ്ലാക്ക് സീ ഗ്രെയിന്‍ സംരംഭത്തില്‍ നിന്ന് പിന്മാറി, എന്നിരുന്നാലും റഷ്യന്‍ നാവിക സേനയ്‌ക്കെതിരായ തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ യുക്രെയ്ന്‍ ഒരു ഷിപ്പിംഗ് ഇടനാഴി വീണ്ടും തുറന്നിരിക്കുകയാണ്.
യുഎസ് ദേശീയ സുരക്ഷാ കൗണ്‍സിലിലെ സീനിയര്‍ ഡയറക്ടര്‍ ആന്‍ഡ്രൂ പീക്കും സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള മൈക്കല്‍ ആന്റണുമാണ് യുഎസ് പ്രതിനിധി സംഘത്തെ നയിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മാര്‍ച്ച് 23 ന്, യുഎസ് ഉദ്യോഗസ്ഥരും റിയാദില്‍ യുക്രേനിയന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി കൂടിക്കാഴ്ചയെ 'സൃഷ്ടിപരവും പ്രയോജനകരവുമാണ്' എന്ന് വിശേഷിപ്പിച്ചു.അടുത്തതായി യുഎസും യുക്രെയ്‌നും തമ്മിലുള്ള മറ്റൊരു വട്ട ചര്‍ച്ചകള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
യുക്രെയ്‌നില്‍ വെടിനിര്‍ത്തല്‍ കരാറിനും വിശാലമായ സമാധാന കരാറിനും വേണ്ടി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുടര്‍ന്നും ശ്രമിക്കുന്നതിനിടെയാണ് ഈ നയതന്ത്ര ശ്രമങ്ങള്‍. കഴിഞ്ഞ ആഴ്ച റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനും പ്രസിഡന്റ് സെലെന്‍സ്‌കിയുമായുള്ള ഫോണ്‍ കോളുകള്‍ക്ക് ശേഷം, യുക്രെയ്‌നിന്റെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ 30 ദിവസത്തെ നിര്‍ത്തിവയ്ക്കുന്നതായി ക്രെംലിന്‍ പ്രഖ്യാപിച്ചിരുന്നു.
യുക്രെയ്‌നിലെ വെടിനിര്‍ത്തല്‍ : സൗദിയില്‍ അടച്ചിട്ട വാതിലുകള്‍ക്ക് പിന്നില്‍ റഷ്യ-യുഎസ് ചര്‍ച്ച നീണ്ടത് 10 മണിക്കൂര്‍
