വാഷിംഗ്ടണ്‍: കാലാവസ്ഥാ മാറ്റത്തെച്ചൊല്ലിയ ആശങ്കകള്‍ അമേരിക്കയിലെ യുവതലമുറയില്‍ കുട്ടികളെ ജനിപ്പിക്കാനുള്ള തീരുമാനത്തില്‍ മാറ്റംവരുത്തുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.
27കാരിയായ അമാന്‍ഡ പോററ്റോ അതിലൊരാളാണ്. അമേരിക്കന്‍ രോഗനിയന്ത്രണ കേന്ദ്രത്തിന്റെ (Centers for Disease Control and Prevention.) കണക്കുകള്‍ പ്രകാരം, അവളുടെ പ്രായം തന്നെയാണ് അമേരിക്കന്‍ യുവതികള്‍ അമ്മമാരാകാന്‍ ആഗ്രഹിക്കുന്ന ശരാശരി പ്രായം. എങ്കിലും അമ്മയാകണമെന്ന ആഗ്രഹം അമാന്‍ഡയ്ക്ക് തീരെയില്ല.
'ലോകത്ത് ഇത്രയധികം പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ ഇനിയും കൂടുതല്‍ ആളുകളെ കൊണ്ടുവരേണ്ടതില്ല' എന്നാണ് പരസ്യ രംഗത്ത് ജോലി ചെയ്യുന്ന അവള്‍ പറയുന്നത്.
കാലാവസ്ഥാ പ്രതിസന്ധിയാണ് അവളെപ്പോലെ തന്നെ, പല യുവാക്കളെയും മാതാപിതാക്കളാകുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. കഠിനമായ ചൂട്, പ്രളയം, കൊടുങ്കാറ്റ്, വരള്‍ച്ച തുടങ്ങിയ അത്യാഹിതങ്ങള്‍ വര്‍ധിക്കുന്നതിനൊപ്പം, മനുഷ്യരുടെ കാര്‍ബണ്‍ ഉല്‍പാദനം മൂലമാണ് ഇതൊക്കെ സംഭവിക്കുന്നതെന്ന ശാസ്ത്ര സത്യവും അവള്‍ ചൂണ്ടിക്കാട്ടുന്നു.
കണക്കുകള്‍ പറയുന്നത്
16 മുതല്‍ 25 വയസുവരെ പ്രായമുള്ളവരില്‍ ഭൂരിഭാഗം പേരും 'കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് വളരെ ആശങ്കപ്പെടുന്നവരാണെന്ന്' 2024ല്‍ ലാന്‍സറ്റ് പ്രസിദ്ധീകരിച്ച പഠനം പറയുന്നു. അതില്‍ 52 ശതമാനം പേര്‍ കാലാവസ്ഥാ മാറ്റം കാരണം കുട്ടികളെ ജനിപ്പിക്കാനുള്ള തീരുമാനം പുനഃപരിശോധിച്ചിട്ടുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
പ്യൂ റിസര്‍ച്ച് സെന്ററിന്റെ പഠനപ്രകാരം, 50 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളില്ലാത്ത മുതിര്‍ന്നവര്‍ കുട്ടികളെ വേണ്ട എന്നു തീരുമാനിച്ചതിനുപിന്നില്‍ കാലാവസ്ഥാ സംബന്ധമായ ആശങ്കകളാണെന്ന് പറയുന്നു.
Proceedings of the National Academy of Sciences നടത്തിയ മറ്റൊരു പഠനം അനുസരിച്ച്, മറുപടി നല്‍കിയവരില്‍ പകുതിയിലധികം പേര്‍ കുഞ്ഞുണ്ടാക്കാനുള്ള തീരുമാനത്തെ 'കാലാവസ്ഥാ മാറ്റം' സ്വാധീനിക്കുന്നു' എന്ന വസ്തുത അംഗീകരിച്ചതായി പറയുന്നു.
'മനുഷ്യരുടെ എല്ലാ തീരുമാനങ്ങളിലുമുള്ളതിലുപരി, ഒരു കുഞ്ഞിനെ പ്രവിക്കുക എന്നത് കാര്‍ബണ്‍ ഉല്‍പാദനത്തില്‍ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്ന ഘടകമാണ് ' എന്ന് പോപ്പുലേന്‍ ബാലന്‍സ് (Population Balance) എന്ന പരിസ്ഥിതി സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നന്തിത ബജാജ് പറയുന്നു.
ഇതിനെ 'കാര്‍ബണ്‍ ലെഗസി' (Carbon Legacy) എന്നാണ് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ബയോഎതിക്‌സ് പ്രൊഫസര്‍ ട്രാവിസ് റീഡര്‍ വിശേഷിപ്പിക്കുന്നത്.
'ഒരു കുഞ്ഞ് പിറന്നാല്‍, അവന്‍/അവള്‍ തന്റെ ജീവിതകാലം മുഴുവന്‍ കാര്‍ബണ്‍ ഉപയോഗിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരും. പിന്നെ ആ കുട്ടിക്ക് കുട്ടികള്‍ ഉണ്ടാകാം. അതുകൊണ്ട് അതിന്റെ സ്വാധീനം തലമുറകളോളം നീളുമെന്ന് റീഡര്‍ പറയുന്നു.
ആര്‍ക്ക് എത്ര ഉത്തരവാദിത്വം?
ഒരു കുഞ്ഞിന്റെ കാര്‍ബണ്‍ സ്വാധീനം കൃത്യമായി കണക്കാക്കുക ദുഷ്‌കരമാണ്. അത് മാതാപിതാക്കളുടെ ജീവിതരീതിയോടും സാമ്പത്തികനിലയോടും ബന്ധപ്പെട്ടാണിരിക്കുന്നത്.
'നിങ്ങള്‍ എത്ര സമ്പന്നനാണ് എന്നതാണ് നിങ്ങളുടെ കാര്‍ബണ്‍ സ്വാധീനത്തിന്റെ ഏറ്റവും നല്ല സൂചിക,' എന്ന് റീഡര്‍ പറയുന്നു.
ഉദാഹരണത്തിന്, അമേരിക്കന്‍ പൗരന്മാര്‍ ഘാന സ്വദേശികളെക്കാള്‍ 12 മടങ്ങ് കൂടുതല്‍ കാര്‍ബണ്‍ ഉല്‍പാദിപ്പിക്കുന്നു. അതായത് ഒരു കുഞ്ഞിന്റെ പരിസ്ഥിതി സ്വാധീനം രാജ്യങ്ങള്‍ മാറുന്നതനുസരിച്ചും വ്യത്യാസപ്പെടും.
ഏതെങ്കിലും ദമ്പതികള്‍ക്ക് കുഞ്ഞ് ജനിക്കാന്‍പോകുന്നുവെന്ന് പറഞ്ഞാല്‍, സാധാരണ നിലയില്‍ സമൂഹം അഭിന്ദിച്ചുികൊണ്ടാവും അതിനോട് പ്രതികരിക്കുക. 'കുഞ്ഞ് പിറക്കുന്ന അഥവാ മാതാപിതാക്കളാകാന്‍ പോകുന്ന അനുഭവം സാമൂഹികമായി അത്ര പവിത്രമാക്കപ്പെട്ടതിനാല്‍ പരിസ്ഥിതികാലാവസ്ഥയുടെ പരിഗണനകള്‍ പ്രസക്തമാകാറില്ല,' എന്നാണ് അരിസോണ സര്‍വകലാശാലയിലെ തത്വശാസ്ത്ര അധ്യാപകന്‍ ട്രെവര്‍ ഹെഡ്ബര്‍ട്ട് പറയുന്നത്.
1970കളില്‍ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ 'ജനസംഖ്യാ ഭാരം' എന്ന ആശയവുമായി മുന്നോട്ടു പോയപ്പോള്‍ അത് വംശീയതയും നിയന്ത്രിതമായ സന്താനോത്പാദനവും (eugenics) പോലെ അപകടകരമായ വഴികളിലേക്ക് വഴിമാറിയതും ഈ വിഷയത്തെക്കുറിച്ചുള്ള തുറന്ന ചര്‍ച്ചകളുടെ പ്രഭ കെടുത്തിയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കന്‍ പുതുതലമുറ പറയുന്നു-''ഞങ്ങള്‍ക്ക് കുട്ടികള്‍ വേണ്ട'', കാരണം കാലാവസ്ഥാ വ്യതിയാന ഭീതി
