മയക്കുമരുന്ന് കടത്തു കപ്പലുകള്‍ക്കു നേരെ യു എസ് മൂന്ന് ആക്രമണങ്ങള്‍ നടത്തി

മയക്കുമരുന്ന് കടത്തു കപ്പലുകള്‍ക്കു നേരെ യു എസ് മൂന്ന് ആക്രമണങ്ങള്‍ നടത്തി


വാഷിംഗ്ടണ്‍: ഭീകരസംഘടനകള്‍ നിയന്ത്രിക്കുന്ന മയക്കുമരുന്ന് കടത്തുകപ്പലുകള്‍ക്ക് നേരെ അമേരിക്ക മൂന്ന് മാരകമായ ആക്രമണങ്ങള്‍ നടത്തിയതായി അമേരിക്കന്‍ യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. ഈ ആക്രമണങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടത്തിയതെന്ന് ചൊവ്വാഴ്ച നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു, 

ആദ്യ ആക്രമണസമയത്ത് കപ്പലില്‍ എട്ട് 'നാര്‍കോ-ടെററിസ്റ്റുകള്‍' ഉണ്ടായിരുന്നതായി ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കന്‍ പസഫിക്കില്‍ പ്രവര്‍ത്തിച്ചിരുന്ന നാല് കപ്പലുകള്‍ മയക്കുമരുന്ന് കടത്തുന്നതിനായി അറിയപ്പെട്ട റൂട്ടുകള്‍ വഴിയാണ് യാത്ര ചെയ്തിരുന്നതെന്നും അവയില്‍ മയക്കുമരുന്ന് വഹിച്ചിരുന്നതായി യു എസ് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.