അങ്കാറ: തുര്‍ക്കിയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. തിങ്കളാഴ്ച അര്‍ദ്ധരാത്രിയുണ്ടായ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകരുകയും കേടുപാടുകളുണ്ടാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ആറ് കിലോമീറ്ററോളം ചുറ്റളവില്‍ പ്രകമ്പനമുണ്ടായതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആളൊഴിഞ്ഞ പഴക്കമുള്ള കെട്ടിടങ്ങളാണ് തകര്‍ന്നു വീണതെന്നും അതിനാല്‍ തന്നെ വലിയ അപകടം ഒഴിവായതായും അധികൃതര്‍ പറഞ്ഞു.
