ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മു ബുധനാഴ്ച ഇന്ത്യന്‍ വ്യോമസേനയുടെ റഫാല്‍ യുദ്ധവിമാനത്തില്‍ പറക്കും. ഹരിയാനയിലെ അംബാല വ്യോമതാവളത്തില്‍ നിന്നാകും രാഷ്ട്രപതിയുടെ റഫാല്‍ യാത്രയെനന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു.
ഫ്രഞ്ച് എയ്‌റോസ്‌പെയ്‌സ് ഭീമന്‍ ഡാസോ ഏവിയേഷന്‍ നിര്‍മിച്ച റഫാല്‍ യുദ്ധ വിമാനങ്ങള്‍ 2020ലാണ് ഇന്ത്യയ്ക്ക് കൈമാറിയത്. ആദ്യ അഞ്ചു റഫാല്‍ വിമാനങ്ങള്‍ അംബാലയിലെ പതിനേഴാം സ്‌ക്വാഡ്രനില്‍ ഉള്‍പ്പെടുത്തി. ഓപ്പറേഷന്‍ സിന്ദൂറില്‍ റഫാലിന്റെ പങ്ക് നിര്‍ണായകമായിരുന്നു.
2023 ഏപ്രില്‍ എട്ടിന് സര്‍വ സൈന്യാധിപ കൂടിയായ രാഷ്ട്രപതി അസമിലെ തേസ്പുര്‍ വ്യോമതാവളത്തില്‍ നിന്ന് സുഖോയ് 30 എംകെഐ യുദ്ധവിമാനത്തില്‍ പറന്നിരുന്നു. രാഷ്ട്രപതിയായിരിക്കെ എ പി ജെ അബ്ദുല്‍ കലാമും പ്രതിഭ പാട്ടീലും സുഖോയ് വിമാനത്തില്‍ പറന്നിരുന്നു.
