പ്രശാന്ത് കിഷോറിന് ബീഹാറിലും പശ്ചിമ ബംഗാളിലും വോട്ട്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു

പ്രശാന്ത് കിഷോറിന് ബീഹാറിലും പശ്ചിമ ബംഗാളിലും വോട്ട്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു


പറ്റ്‌ന: ബിഹാറിലും പശ്ചിമ ബംഗാളിലും വോട്ടര്‍പട്ടികയില്‍ പേരുള്ള പ്രശാന്ത് കിഷോറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. ജന്‍ സൂരജ് പാര്‍ട്ടി സ്ഥാപകനായ പ്രശാന്ത് കിഷോറിന് ചൊവ്വാഴ്ചയാണ് നോട്ടീസ് ലഭിച്ചത്.

ബിഹാറിലെ കര്‍ഹാഗര്‍ മണ്ഡലത്തില്‍ സംസാരം പാര്‍ലമെന്ററി മണ്ഡലത്തിലാണ് പ്രശാന്തിന്റെ പേരുള്ളത്. പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മണ്ഡലത്തിലും പ്രശാന്ത് കിഷോറിന്റെ പേരുണ്ട്.

പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടി ബിഹാറില്‍ 243 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ പ്രശാന്ത് കിഷോര്‍ മത്സരിക്കുമെന്ന് അറിയിച്ചെങ്കിലും പിന്നീട് മത്സരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.